ജിദ്ദ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ റാന്നി പഴവങ്ങാടി പഞ്ചായത്ത് മോതിരവയൽ അഗൻവാടിയിൽ ഓൺലൈൻ പഠന സൗകര്യത്തിന് വേണ്ടി ടെലിവിഷൻ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറും ജില്ലാ പഞ്ചായത്ത് അംഗവുമായ എം.ജി. കണ്ണന് ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.
പഞ്ചായത്ത് അംഗം അനിത അനിൽ കുമാർ, ഒ.ഐ.സി.സി ജില്ല വൈസ് പ്രസിഡൻറ് അയൂബ് പന്തളം, കൺവീനർ വിൽസൺ വലിയകാല, ശബരിമല സേവന വിഭാഗം കേന്ദ്ര കോഒാഡിനേറ്റർ അശോക് കുമാർ തുടങ്ങിവർ പങ്കെടുത്തു. അനിൽ കുമാർ പത്തനംതിട്ട, അലി തേക്കുതോട്, മനോജ് മാത്യു അടൂർ, നൗഷാദ് അടൂർ, റാഫി ചിറ്റാർ, വർഗീസ് ഡാനിയൽ, നവാസ് ചിറ്റാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.