ഫാഷിസം: സർഗാത്മക പ്രതിരോധം സാമൂഹിക ബാധ്യത -ടി.ഡി രാമകൃഷ്‌ണൻ 

ദമ്മാം: വിയോജിപ്പുകളെ ഇല്ലാതാക്കുന്ന ഫാഷിസ്​റ്റ്​ കാലത്ത് അതിനെതിരെ സാഹിത്യത്തിലൂടെയും കലയിലൂടെയും സംഗീതത്തിലൂടെയും സാധ്യമാവുന്ന രീതിയിൽ പ്രതിരോധം തീർക്കുകയെന്നത് എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാമൂഹിക ബാധ്യതയാണെന്ന് പ്രമുഖ എഴുത്തുകാരൻ ടി.ഡി രാമകൃഷ്‌ണൻ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ അദ്ദേഹം ദമ്മാമിൽ  ‘മീറ്റ് ദ പ്രസ്​’  പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ഹിന്ദുത്വ വാദികളുടെ ആക്രമണങ്ങൾക്കെതിരെ രാജ്യത്തുടനീളം പല വിധത്തിലുള്ള പ്രതിരോധവും പ്രതിഷേധ സംഗമങ്ങളും അരങ്ങേറുന്നുണ്ട്. എന്നാൽ, പ്രതിരോധത്തി​​​െൻറ കരുത്ത് പോരെന്നാണ് അനുദിനം വർധിച്ച് വരുന്ന കലുഷിത വാർത്തകൾ നമ്മോട് പറയുന്നത്. സംവാദങ്ങളുടെ ഇടങ്ങൾ നഷ്​ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത്  ജനാധിപത്യ വിശ്വാസികൾ ജാഗ്രതയോടെ കാണേണ്ടതുണ്ട്​. 

ബുദ്ധിപരവും സർഗാത്മകവുമായ ഇടപെടലുകളിലൂടെ ഫാഷിസത്തിനെതിരെ പ്രതിരോധനിര തീർക്കേണ്ടത് കാലഘട്ടത്തി​​​െൻറ താൽപര്യമാണ്. അതേ സമയം, ആകുലതയുളവാക്കുന്ന വാർത്തകൾക്കിടയിലും പ്രത്യാശ നൽകുന്ന നേരി​​​െൻറ കിരണങ്ങൾ അങ്ങിങ്ങായി ദൃശ്യമാവുന്നുണ്ട്. എക്കാലത്തും ചരിത്രത്തെ മാറ്റിയെഴുതിയത്  സാധാരണക്കാരുടെ മുന്നേറ്റങ്ങൾ ആണെന്നതിനാൽ ജനാധിപത്യ വിശ്വാസികളായ സാധാരണക്കാരാണ് നമ്മുടെ പ്രതീക്ഷ. 
സാഹിത്യ സംവാദങ്ങൾക്കിടെ, പൂക്കളെ കുറിച്ചും പുലരികളെ കുറിച്ചും എഴുതാത്തത് എന്തെയെന്ന് ചോദിക്കുന്നവരുണ്ട്. ജീവൻ തന്നെ അപകടത്തിലാവുന്ന വേളയിൽ, നിലനിൽപ്പ്   ഭീഷണി നേരിടുമ്പോൾ എങ്ങനെയാണ് അതേ കുറിച്ച് പ്രശ്‌നവത്കരിക്കാതിരിക്കുന്നത്. 

എ​​​െൻറ എഴുത്തുകൾ ആത്മാവിഷ്​കാരങ്ങളല്ല. വിയോജിപ്പും കലഹങ്ങളുമാണ് എഴുത്തുകളുടെ പൊതുപ്രമേയം. ദലിതുകളും മുസ്‌ലിംകളും അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾ പല നിലക്ക് പീഡനത്തിന് ഇരയാവുമ്പോഴും നിയമത്തെ അതിസമർഥമായി അട്ടിമറിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് നിലനിൽക്കുന്നത്. 

പ്രത്യയശാസ്‌ത്രവും അതി​​​െൻറ പ്രായോഗവത്​കരണവും തമ്മിൽ ചരിത്രത്തിലുടനീളം വലിയ അകൽച്ചയുണ്ടായിട്ടുണ്ട്. സ്വാർഥത, ആർത്തി, ഹിംസ തുടങ്ങിയ പൈശാചിക വികാരങ്ങൾ ഏറിയോ കുറഞ്ഞോ അളവിൽ എല്ലാ മനുഷ്യരിലുമുണ്ട്. ഇതിനെ നേരി​​​െൻറയും നൻമയുടെയും മൂശയിൽ വാർത്തെടുത്ത് സമൂഹത്തിന് ഇണങ്ങുന്ന വിധം പരുവപ്പെടുത്തുക എന്ന ധർമമാണ് പ്രത്യയശാസ്‌ത്രങ്ങളും മതങ്ങളും നിർവഹിക്കേണ്ടത്. എന്നാൽ, പലപ്പോഴും പ്രായോഗിക തലത്തിൽ ആ ദൗത്യ നിർവഹണത്തിൽ അവ പരാജയപ്പെടുന്നു.വായന മരിക്കുന്നുണ്ടെന്ന വാദം ശരിയല്ലയെന്നതിന് നവ മാധ്യമങ്ങളിലെയും ഓൺലൈൻ രംഗത്തെയും  സാഹിത്യ ചർച്ചകൾ തെളിവാണ്​. വായന പൾപ്പ് രൂപത്തിൽ നിന്ന് സാ​േങ്കതിക വിദ്യയുടെ രീതികളിലേക്ക് മാറി . സാങ്കേതിക വിദ്യയുടെ സാധ്യതകൾ സാഹിത്യത്തിനും സംഗീതത്തിനും കലക്കും കൂടുതൽ ഗുണകരമായെന്നതാണ്​ ശരി. ഷാജി എൻ. കരുൺ സംവിധാനം ചെയ്യുന്ന ‘ഓൾ’ എന്ന  സിനിമയുടെ കഥയും തിരക്കഥയുമൊരുക്കാനായത് നല്ല അനുഭവമായിരുന്നുവെന്നും സാഹിത്യത്തിലെയും ചലച്ചിത്ര മേഖലയിലും സാധ്യതയനുസരിച്ച് ഇനിയും നല്ല തുടർച്ചകൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകൻ ഹബീബ്​ ഏലംകുളം, മീഡിയ ഫോറം ജനറൽ സെക്രട്ടറി അശ്​റഫ്​ ആളത്ത്​ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 

Tags:    
News Summary - td ramakrishnan-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.