തനിമ അസീർ സോൺ വനിത വിഭാഗം വനിതകൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ ഡോ. സന ആരോഗ്യ ക്ലാസെടുക്കുന്നു
അബഹ: തനിമ അസീർ സോൺ വനിത വിഭാഗം വനിതകൾക്കായി ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. 'അലർജിയും പ്രമേഹവും' എന്ന വിഷയത്തിൽ ഖമീസ് മുശൈത്ത് തനിമ ഹൗസ്സിൽ നടന്ന ക്ലാസിന് ഡോ. സന നേതൃത്വം നൽകി.
അലർജികളെ മനസ്സിലാക്കൽ, കാരണങ്ങളും പ്രതിരോധവും, പ്രമേഹം കൈകാര്യം ചെയ്യൽ, ജീവിതശൈലിയും ഭക്ഷണക്രമവും സംബന്ധിച്ച നുറുങ്ങുകൾ എന്നിവ ക്ലാസിൽ പ്രതിപാദിച്ചു. ഡോ. തഹ്സിന റഹീം അധ്യക്ഷതവഹിച്ചു. സക്കീനബാവ സ്വാഗതവും മെഹ്റു സലിം നന്ദിയും പറഞ്ഞു. ജന്ന ജാഫർ ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.