റിയാദ്: തമിഴ്നാട് തിരുവറൂർ തിയമ്പൽപട്ടിണം സ്വദേശി വീർമണി (39) റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ മരിച്ചു. 11 വർഷമായി റിയാദിൽ ജോലി ചെയ്തുവരികയായിരുന്നു.
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. പിതാവ്: ദോഷൻ (പരേതൻ). മാതാവ്: അഞ്ജമ്മാൾ. ഭാര്യ: ഗോമതി. മക്കൾ: വിമൽ രാജ്, വിനോദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, ഇസ്മാഈൽ കുന്നത്ത് എന്നിവർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.