‘പ്രവാസി; നിലപാടും നിര്‍ദേശങ്ങളും’ സൈന്‍ ചർച്ച നാളെ

ജിദ്ദ: സൈൻ ജിദ്ദ ചാപ്റ്റര്‍ ആഭിമുഖ്യത്തിൽ ‘പ്രവാസി; നിലപാടും നിര്‍ദേശങ്ങളും’ എന്ന പേരില്‍ വെള്ളിയാഴ്​ച സീസൺ സ്​ റസ്​റ്റൊറൻറിൽ ടോക്​ഷോ സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് ഏഴിനാ ണ് പരിപാടി. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പുറമെ സൈൻ എക്സിക്യൂട്ടിവ്‌ ഡയറക്ടർ റാഷിദ് ഗസ്സാലി സംബന്ധിക്കും.
നവോദയ, ഒ.​െഎ.സി.സി, കെ.എം.സി.സി, ന്യൂ ഏജ്​ സംഘടന പ്രതിനിധികളും സംരംഭക പ്രമുഖർ, പ്രവാസി സംഘടന പ്രതിനിധികൾ, സാമൂഹ്യനിരീക്ഷകർ എന്നിവരും പ​െങ്കടുക്കും. ചര്‍ച്ചയില്‍ നിന്നുള്ള പ്രധാന നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും ക്രോഡീകരിച്ച് വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പ്രവാസി സംഘടനകള്‍ക്കും തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സ്ഥാനാർഥികള്‍ക്കും പൊതു ജനങ്ങള്‍ക്ക് മുമ്പിലും സമര്‍പ്പിക്കും.
പ്രവാസികൾ നേരിടുന്ന പ്രശ്​നങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്ന രേഖ സർക്കാറിനും ജനപ്രതിനിധികൾക്കും മുന്നിൽ എത്തിക്കുകയാണ്​ ലക്ഷ്യം. പരദേവനങ്ങൾ പറയുകയല്ലാ​െത വിഷയത്തെ ആഴത്തിൽ മനസിലാക്കാൻ സർക്കാറിന​ും ഉദ്യോഗസ്​ഥർക്കും മുന്നിൽ രേഖകളില്ലെന്നാണ്​ മനസിലായതെന്ന്​ സൈൻ ഭാരവാഹികൾ പറഞ്ഞു. ഇൗ സാഹചര്യത്തിലാണ്​ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്​്​. വാർത്താസമ്മേളനത്തിൽ നാസർ വെളിയങ്കോട്, ഉമ്മർ കോയ, ഷാനവാസ് മാസ്​റ്റർ, ഹിഫ്‌സു റഹ്‌മാൻ, എൻ.എം ജമാലുദ്ദീൻ, കെ.എം ഇർഷാദ്, സാബിത് വയനാട് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Talkshow at Jedha, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.