ത്വാഇഫ്: ത്വാഇഫ് സീസണോടനുബന്ധിച്ച് നടക്കുന്ന സാഹസിക വിനോദ പരിപാടികളിലും തി ളങ്ങി സൗദിയിലെ പെൺകുട്ടികൾ. ത്വാഇഫിലെ മനോഹരമായ അൽ റദഫ് പാർക്കിലാണ് ‘ആക്ഷൻ മാനിയ’ എന്ന പേരിൽ സാഹസിക വിനോദ പരിപാടി നടക്കുന്നത്. ആൺകുട്ടികളെ അപേക്ഷിച്ച് ഇത്തരം ഗെയിമുകളിൽ ധൈര്യപൂർവം പെങ്കടുക്കാൻ സൗദി പെൺകൊടികൾ തയാറാവുന്നു എന്ന് പ്രോഗ്രാം സി.ഇ.ഒ റയാൻ ഷഖ്റോൺ പറഞ്ഞു.
പെൺകുട്ടികൾക്ക് ഇത്തരം സാഹസിക വിനോദ പരിപാടികളിൽ പെങ്കടുക്കാൻ സ്പെഷൽ സ്പോർട്സ് വസ്ത്രം അബായ കമ്പനി രൂപകൽപന ചെയ്തിട്ടുണ്ട്. സ്കൈഫാൾ ഉൾപ്പെടെ ഗെയിമുകളിൽ സ്ത്രീകളും മുന്നോട്ടുവരുന്നു. 16 മീറ്റർ ഉയരത്തിൽനിന്നുള്ള ചാട്ടമാണിത്. ആദ്യമായാണ് സൗദിയിൽ ഇൗ ഗെയിം അവതരിപ്പിക്കുന്നത്. 15 ഒാളം ഗെയിമുകളാണ് പാർക്കിൽ സീസൺ ത്വാഇഫിെൻറ ഭാഗമായി ഒരുക്കിയത്. വൈകീട്ട് അഞ്ചുമുതൽ രാത്രി 12 വരെ റുദഫ് പാർക്ക് ഉത്സവനഗരിയായി മാറുന്നു.
ദിവസവും വൈകീട്ട് അരങ്ങേറുന്ന നൃത്തവും സംഗീത ശിൽപങ്ങളും പ്രദർശനങ്ങളുമെല്ലാം സന്ദർശകരുടെ മനം കവരുന്നു. സീസൺ ത്വാഇഫിെൻറ ഭാഗമായി സൂഖ് ഉക്കാദ്, റുദഫ് പാർക്ക്, ശഫ എന്നിവിടങ്ങളിലാണ് പ്രധാന പരിപാടികൾ നടക്കുന്നത്. യൂറോപ്യൻ വിനോദസംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്. റോസ് ഒാർക്കസ്ട്ര, റോസ് സർക്കസ് തുടങ്ങിയ പേരുകളിൽ ദിവസവും വൈകീട്ട് മൂന്നു പ്രകടനങ്ങളാണ് റുദഫ് പാർക്കിൽ അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.