താഇഫ് കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി ധനസഹായം പരേതനായ കാട്ടിൽ ഉസ്മാന്റെ കുടുംബത്തിനുവേണ്ടി നാലകത്ത് മുഹമ്മദ് സാലിഹ് കൈമാറുന്നു
Posted On
date_range Updated On
date_range താഇഫ് കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി ധനസഹായം കൈമാറി
താഇഫ്: താഇഫ് കെ.എം.സി.സി സെൻട്രൽ കമ്മറ്റിക്ക് കീഴിൽ സാമൂഹിക സുരക്ഷ പദ്ധതിയിൽ അംഗമായി നിര്യാതനായ മലപ്പുറം വാളക്കുളം തെന്നല കാട്ടിൽ ഉസ്മാന്റെ കുടുംബത്തിനുള്ള സ്കീമിന്റെ ധനസഹായം കൈമാറി. താഇഫ് കെ.എം.സി.സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹ്, ശുത്ബ കെ.എം.സി.സി ഏരിയ കമ്മിറ്റി ട്രഷററായ കോയ കടലുണ്ടിക്ക് ഒന്നര ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിനുവേണ്ടി നൽകി.
ചടങ്ങിൽ മുഹമ്മദ് ഷാ തങ്ങൾ, സലാം പുല്ലാളൂർ, അഷ്റഫ് നഹാരി, ഹാരിസ് തളിപ്പറമ്പ്, ബഷീർ താനൂർ, അഷ്റഫ് താനാളൂർ, മജീദ് കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.