റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക സഹായത്തിൽ സുഡാനിൽ നിർമിക്കുന്ന കിങ് അബ്ദുല്ല വില്ലേജിെൻറ ആദ്യഘട്ടം കഴിഞ്ഞദിവസം തുറന്നുകൊടുത്തു. സൗദി റെഡ്ക്രസൻറ് അതോറിറ്റിയുടെ ഇൻറർനാഷനൽ അഫയേഴ്സ് ആൻഡ് റിലീഫ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ അമീർ അബ്ദുല്ല ബിൻ ഫൈസൽ ആണ് ഉദ്ഘാടനം നിർവഹിച്ചത്.
സുഡാനിലെ സൗദി അംബാസഡർ അലി ഹുസൈൻ ജാഫർ ചടങ്ങിൽ സംബന്ധിച്ചു. അൽജാസിറ സ്റ്റേറ്റിലെ ഉമ്മുൽഖുറ പ്രവിശ്യയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ 240 കുടുംബങ്ങൾക്കുള്ള 120 ഹൗസിങ് യൂനിറ്റുകളാണ് കൈമാറിയത്. രണ്ടു സ്കൂളുകളും ഒരു ആരാധനാലയവും ഒരു ഹെൽത്ത് സെൻററും ഇവിടെയുണ്ട്. രണ്ടാം ഘട്ടത്തിൽ 460 കുടുംബങ്ങൾക്കുള്ള 230 യൂനിറ്റുകളാണ് പണി തീർക്കുന്നത്. മൊത്തം 20 ലക്ഷം ഡോളറാണ് പദ്ധതി ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.