Posted On
date_range Updated On
date_range സുഡാൻ സംഘർഷം; സൗദിയെ ശ്ലാഘിച്ച് ജോ ബൈഡൻ
ജിദ്ദ: സുഡാനിൽനിന്ന് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിൽ സൗദി അറേബ്യയുടെ ശ്രമങ്ങൾ നിർണായകമായിരുന്നുവെന്ന് പ്രസിഡൻറ് ജോ ബൈഡൻ. സുഡാനിലെ യു.എസ് എംബസിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. സുഡാനിലെ ‘അന്യായമായ’ അക്രമം അവസാനിപ്പിക്കണം. സുഡാനീസ് ജനതയോടും അവർ ആഗ്രഹിക്കുന്ന ഭാവിയോടുമുള്ള തന്റെ രാജ്യത്തിന്റെ പ്രതിബദ്ധത അനന്തമാണ്. ഒഴിപ്പിക്കലിന്റെ വിജയത്തിന് നിർണായകമായ സംഭാവനകൾ നൽകിയ സൗദി അറേബ്യ, ജിബൂതി, ഇത്യോപ്യ എന്നിവയോട് ബൈഡൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.