സൗദി സംസ്​കാരിക വകുപ്പ്​ മന്ത്രി അമീർ​ ബദർ ബിൻ അബ്​ദുല്ല ബിൻ ഫർഹാൻ പാരീസിൽ യുനെസ്​​േകാ യോഗത്തിൽ

ബഹുരാഷ്​ട്ര സഹകരണം ശക്തിപ്പെടുന്നത്​ ലോക സമാധാനത്തിന്​ വഴിയൊരുക്കും -സൗദി യു.എന്നിൽ

ദമ്മാം: ബഹുരാഷ്​ട്ര സഹകരണം ശക്തി​െപ്പടുത്തുന്നത്​ ലോക സമാധാനം ​ൈകവരിക്കാൻ ഉതകുമെന്ന്​ സൗദി സാംസ്​കാരിക മന്ത്രി അമീർ​ ബദർ ബിൻ അബ്​ദുല്ല ബിൻ ഫർഹാൻ. പാരീസിൽ നടന്ന യു.എൻ എജ്യുക്കേഷനൽ സയൻറിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്​കോ) 41-ാമത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യങ്ങൾ തമ്മിൽ ആശയവിനിമയങ്ങൾ നടത്താനും സുസ്ഥിര വികസനത്തിന്​ ശാസ്​ത്രത്തി​േൻറയും സംസ്​കാരത്തി​േൻറയും പരസ്​പര സഹകരണം സാധ്യമാക്കാനും യുനെസ്​കോയും അംഗരാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാംസ്കാരികവും ശാസ്ത്രീയവുമായ മേഖലകൾ സൗദിയുടെ 'വിഷൻ 2030-​െൻറ അനിവാര്യ ഘടകമാണ്. അതിനാൽ, കൾച്ചറൽ സ്കോളർഷിപ്പ് പ്രോഗ്രാം, കൾച്ചറൽ ഡെവലപ്‌മെൻറ്​ ഫണ്ട് തുടങ്ങിയ രംഗങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നതിന്​ രാജ്യം ഏറെ ശ്രദ്ധ നൽകുന്നുണ്ട്​.

ഇൗ മേഖലകൾ വികസിക്കുന്നത്​ രാജ്യത്തെ സംസ്​കാരികപരമായി ഉന്നതിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സാംസ്​കാരിക പൈതൃകങ്ങളെ സംരക്ഷിക്കാനുള്ള യുനെസ്​കോ ശ്രമങ്ങളേയും മന്ത്രി അഭിനന്ദിച്ചു. അടുത്ത 10​ വർഷത്തിനുള്ളിൽ പൈതൃക മേഖലയിൽ സജീവ ഇടപെടലുകൾ നടത്തുന്നതിനുള്ള ലോക സാംസ്​കാരിക സമിതിയുടെ (വേൾഡ് ഹെരിറ്റേജ് കമ്മിറ്റി) പ്രവർത്തന രേഖ സൗദി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

വിദഗ്ധരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും സംസ്​കാരിക പൈതൃക ഇടങ്ങൾ സംരക്ഷിക്ക​ാനും തങ്ങൾ പ്രതിഞ്​ജാബദ്ധമാണ്​. ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ - ഡിജിറ്റലൈസേഷൻ ​നടപടികളിലൂടെ കോവിഡ്​ പ്രതിസന്ധി കാലയളവിൽ സാംസ്കാരിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ സൗദി അറേബ്യക്ക്​ കഴിഞ്ഞിട്ടുണ്ട്​. ഇത് പൈതൃക സംരക്ഷണത്തിനും സാംസ്കാരിക മേഖലയിലെ ശക്തമായ സാന്നിധ്യത്തിനും കാരണമായി.

കൂടാതെ, ഡിജിറ്റൽ മത്സര മേഖലയിൽ രാജ്യം സുപ്രധാനമായ ചുവടുകൾ മുന്നോട്ട്​ വെച്ചതോടെ ജി 20 രാജ്യങ്ങളിൽ ഒന്നാമതെത്താൻ സാധിച്ചു. അതോടൊപ്പം കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഇൻഡക്സിൽ 40ാം സ്​ഥാനത്തേക്ക്​ ഉയരാനും രാജ്യത്തിന്​ സാധിച്ചു.

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ രക്ഷാകർതൃത്വത്തിൽ 2020ൽ 'എ.ഐ ഫോർ ദ നഡ് ഓഫ് ഹ്യൂമാനിറ്റി' എന്ന തലക്കെട്ടിൽ സൗദി അറേബ്യ ആഗോള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചപ്പോൾ, അന്താരാഷ്​ട്ര ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തലസ്ഥാനമാകാനുള്ള രാജ്യത്തി​െൻറ ശ്രമങ്ങളുടെ അംഗീകാരമായതായും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം വ്യക്തികളുടെ കഴിവുകൾ വികസിപ്പിച്ചുകൊണ്ട് ആജീവനാന്ത പഠനവും മത്സരശേഷിയും പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യ നിരവധി പ്രമുഖ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്​. ഇങ്ങനെ ജനതൽപര വിഷയങ്ങളിൽ രാജ്യങ്ങൾ തമ്മിൽ സമന്വയവും കൊടുക്കൽ വാങ്ങലുകളും നടക്കുന്നതോടെ അസ്വസ്​ഥ ചിന്തകൾ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Strengthening multinational cooperation will pave the way for world peace - Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.