???. ?????? ?????? (?????? ??????????? ????? ????? ?????????????????? ????? ????????????????? ????? ????????????? ???????????, ???? ??????????? ????????????, ?????????????)

സ്പോർട്​സ്​ ഇഞ്ചുറി: അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

ഏതൊരു സ്പോർട്​സ്​ ഇനവും കഠിനമായ ശാരീരിക അധ്വാനത്തി​​െൻറയും മികവി​​െൻറയും സംയുക്ത പ്രവർത്തനമാണ്. അതിൽ ഒരേസ മയംതന്നെ വിനോദത്തി​​െൻറയും ആരോഗ്യകര്യമായ മത്സരത്തി​​െൻറയും ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. സ്‌പോർട്‌സിനിടയിൽ സംഭവിക്കുന്ന പരിക്കുകൾ ഒരുപക്ഷേ അത്‌ലറ്റി​​െൻറ കരിയറിനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയേക്കാം. ഇങ്ങനെയുള് ള പരിക്കുകൾ ചിലപ്പോൾ ഭേദമാക്കാനാവില്ല. കഴിഞ്ഞ 30 വർഷമായി കായികതാരങ്ങൾക്കുണ്ടാകുന്ന പരിക്കുകൾ ചികിത്സിക്കുന് ന അനുഭവസമ്പന്നനായ ഒരാൾ എന്നനിലയിൽ, ഞാൻ എല്ലാവരെയും ഉപദേശിക്കുന്നത് "സമർഥമായി പരിശീലിക്കുക സുരക്ഷിതമായി കളിക് കുക" എന്നാണ്.

തെറ്റായ പരിശീലന മുറകൾ, ശാരീരികക്ഷമതയില്ലായ്മ, അനുചിതമായ ഉപകരണങ്ങൾ ഉപയോഗിച്ചോ മോശം പിച്ചിലോ സ ്പോർട്സിൽ ഏർപ്പെടുന്നത്, പ്രായത്തിന്​ അനുയോജ്യമല്ലാത്ത കായിക വിനോദങ്ങളിൽ ഏർപ്പെടുക, പരിക്കുകൾ ഭേദമാകാൻ കാത്തുനിൽക്കാതെ കളിക്കളത്തിൽ ഇറങ്ങുക, പ്രതിലോമകരമായ രീതികൾ അവലംബിച്ച്​ ചെയ്യുക എന്നീ കാരണങ്ങളാൽ കായികമത്സരങ്ങളിലും വിനോദങ്ങളിലും ഏർപ്പെടുന്ന വ്യക്തികൾക്ക്​ പരിക്കേൽക്കാൻ വളരെ സാധ്യതയുണ്ട്.

കായികതാരങ്ങൾക്ക്​ പരിക്ക്​ പറ്റുന്നത്​ സന്ധികളിലും അവക്ക്​ ചുറ്റുമുള്ള ചലന സഹായികളായ മൃദുകോശങ്ങളിലും ആണ്. എത്ര ശ്രദ്ധിച്ചാലും ചിലപ്പോഴെങ്കിലും കായികതാരങ്ങളുടെ നിയന്ത്രണത്തിനുവെളിയിൽ ഉള്ള ഘടകങ്ങളും പേശികൾ, ടെൻഡോണുകൾ, അസ്ഥികൾ, സന്ധികൾ അല്ലെങ്കിൽ ആന്തരിക അവയവങ്ങൾ എന്നിവയിൽ പരിക്കുകൾ ഏൽക്കുവാൻ കാരണമായേക്കാം. എല്ലാ പരിക്കുകളും ഒരേ കാഠിന്യമുള്ളവയല്ല എന്നും ചില ചെറിയ പരിക്കുകൾ ശ്രദ്ധിക്കാതെ അവഗണിച്ചാൽ പിന്നീട്​ കഠിനമായ പരിക്കുകളിലേക്ക്​ നീങ്ങി ചികിത്സയും വീണ്ടെടുക്കലും അസാധ്യമാക്കും എന്നും നമ്മൾ എപ്പോഴും ഓർക്കേണ്ടതുണ്ട്. ഉദാസീനമായി കൈകാര്യംചെയ്താൽ നിസ്സാരമായ പരിക്കുകൾ താരത്തിന്റെ കായികഭാവി തന്നെ എന്നെന്നേക്കുമായി ഇരുളിലാക്കിയേക്കാം.

കായികമത്സരങ്ങൾക്കും പരിശീലനങ്ങൾക്കും ഇടയിൽ ഉണ്ടാകുന്ന പരിക്കുകളുടെ ചികിത്സയിൽ ഇന്ന്​ വൈദ്യശാസ്ത്രം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. പരിക്കേറ്റ സന്ധികളിൽ ശസ്ത്രക്രിയ അടക്കമുള്ള മിക്ക ചികിത്സകളും നന്നാക്കലും ഇപ്പോൾ രോഗിയുടെ ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിച്ച്​ താക്കോൽദ്വാരം വഴി ചെയ്യാവുന്ന നിലയിലേക്ക്​ വൈദ്യശാസ്ത്രം എത്തിച്ചേർന്നിരിക്കുന്നു. ഈ ചികിത്സാ രീതി രോഗിക്ക്​ ആരോഗ്യ നിലവേഗത്തിൽ വീണ്ടെടുക്കാനും രോഗാവസ്ഥ മൂലമുള്ള ദുരിതങ്ങളിൽനിന്നും മുക്തിനേടാനും സഹായിക്കുന്നു.

ശരീരത്തിലെ നഷ്​ടപ്പെട്ട ടിഷ്യുകൾ സ്​റ്റെം സെല്ലുകളുടെയും പ്ലേറ്റ്‌ലെറ്റ്​ സമ്പന്നമായ പ്ലാസ്മയുടെയും സഹായത്തോടെ മാറ്റിസ്ഥാപിക്കുന്നതിനുള്ള സംവിധാനം ഇപ്പോൾ നമുക്കുണ്ട്. സന്ധികൾ മൂടുന്ന ഒരു ചെറിയ പാളിയാണ്​ ആർട്ടിക്യുലാർ കാർട്ടിലേജ്. ചെറുപ്പക്കാരിൽ ആർട്ടിക്കുലർ കാർട്ടിലേജ്​ നഷ്ടപ്പെടുന്നത്​ സാധാരണയായി അകാലത്തിൽതന്നെ സന്ധിവാതത്തിലേക്കും പിന്നീട്​ സ്​ഥിരവൈകല്യത്തിലേക്കും നയിക്കുവാൻ കാരണമാകും. തരുണാസ്ഥി കോശങ്ങളെ സംസ്ക്കരിക്കാനും ചെറുപ്പക്കാരായ രോഗികളിൽ നഷ്ടപ്പെട്ട തരുണാസ്ഥി പുനരുജ്ജീവിപ്പിക്കാനും ഉള്ള സംവിധാനങ്ങൾ ഇപ്പോൾ നമുക്കുണ്ട്. പരിക്കേറ്റാൽ അത്നേരത്തേ കണ്ടെത്തുകയും കൃത്യമായ ചികിത്സകൾ നടത്തുകയും വേണം. ചികിത്സയോടൊപ്പം അച്ചടക്കത്തോടെയുള്ള ഫിസിയോതെറാപ്പി വ്യായാമങ്ങൾ, പുനരധിവാസം, സ്പോർട്​സ്​ അധിഷ്ഠിതമാക്കിയുള്ള കായികക്ഷമാതാ പരിശീലനങ്ങൾ എന്നിവ പരിക്കേറ്റവർക്ക്​ വീണ്ടും അവരുടെ പ്രകടനനിലവാരം കൈവരിക്കുന്നതിന്​ അത്യന്താപേക്ഷിതമായ കാര്യങ്ങളാണ്​.

സ്പോർട്​സ്​ ഇഞ്ചുറി പൂർണമായും മാറ്റിയെടുക്കാൻ സഹായിക്കുന്ന നൂതന ട്രീറ്റ്മെന്റുകളെകുറിച്ചും സ്പോർട്​സ്​ റിഹാബ്​ ആൻഡ്​ ഫിസിയോതെറാപ്പി പ്രോഗ്രാമുകളെകുറിച്ചും കൂടുതൽ അറിയാൻ "അഹ്‌ലൻ കേരളാ എക്സ്പോ" യിലെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലി​​െൻറ സ്​റ്റാൾ സന്ദർശിക്കുക. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ ഫിസിയോതെറാപ്പിസ്​റ്റും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഫിസിയോയുമായ സജേഷ്​ ബി.എസി​​െൻറ നേതൃത്തിലുള്ള വിദഗ്​ധസംഘം നിങ്ങളുടെ സംശയങ്ങൾക്ക്​ മറുപടി നൽകുന്നതായിരിക്കും. എ​​െൻറ ടീമംഗം കൂടിയാണ്​ സജേഷ്​.

Tags:    
News Summary - sports-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.