സ്​പൈസ്​ ജെറ്റ്​ ജിദ്ദ - കോഴിക്കോട്​ സർവീസ്​ ആരംഭിച്ചു

ജിദ്ദ: ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റി​​െൻറ നേരിട്ടുളള വിമാന സർവീസിന് ശനിയാഴ്​ച തുടക്കമായി. സൗദി എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യക്കും പുറമെ ആദ്യമായാണ് ഒരു സ്വകാര്യ വിമാനകമ്പനി ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവീസ് നടത്തുന്നത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് പറക്കാനായതി​െൻറ സന്തോഷത്തിലാണ് യാത്രക്കാർ.

രാവിലെ 5.25ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനം സൗദി സമയം 8.35ന് ജിദ്ദയിലെത്തി. എന്നാല്‍ സൗദി സമയം രാവിലെ 9.45ന് കോഴിക്കോട്ടേക്ക് തിരിച്ചു പറക്കേണ്ടിയിരുന്ന വിമാനം 10.25നാണ് പുറപ്പെട്ടത്. എങ്കിലും വൈകിട്ട് 6.05ന് കൃത്യസമയത്ത് തന്നെ കോഴിക്കോട്ടെത്തി. ലാപ്‌ടോപ്പും ഡ്യൂട്ടി ഫ്രീ ബാഗുകളും ഉള്‍പ്പെടെ ഏഴ് കിലോയാണ്​ കാബിന്‍ ബാഗേജായി അനുവദിച്ചിരിക്കുന്നത്. വിമാനത്തിനകത്തെ കാബിനില്‍ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ മിക്ക യാത്രക്കാരും ഹാൻഡ്​ ബാഗ് ​ൈകയ്യിലും സീറ്റുകള്‍ക്കയൈിലും സൂക്ഷിച്ചാണ് യാത്ര ചെയ്തതെന്ന് യാത്രക്കാര്‍ പറഞ്ഞു. എങ്കിലും ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് പറക്കാനായതില്‍ യാത്രക്കാര്‍ സന്തോഷത്തിലാണ്.

Tags:    
News Summary - spice jet- saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.