നെസ്റ്റോ മാനേജ്മെൻറ് ‘ടെക് അപ്ഗ്രേഡ്’ സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നു
റിയാദ്: പ്രമുഖ റിട്ടെയിൽ ശൃംഖലയായ ഹൈപർ നെസ്റ്റോയുടെ സൗദി അറേബ്യയിലെ ശാഖകളിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അപ്ഗ്രേഡേഷന് പ്രത്യേക വിഭാഗം ആരംഭിച്ചു. മൊബൈൽ ഫോൺ മുതൽ വീട്ടുപകരണങ്ങൾ വരെയുള്ള മുഴവൻ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കും ഏറ്റവും മികച്ച ഉപഭോക്തൃ േസവനം നൽകുന്നതിലും പുതിയ ഉത്പന്നങ്ങൾ വളരെ വേഗത്തിൽ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച വിലയിൽ എത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ‘ടെക് അപ്ഗ്രേഡ് നെസ്റ്റോ’ എന്ന പേരിലുള്ള പുതിയ സെക്ഷൻ ആരംഭിച്ചതെന്ന് മാനേജ്മെൻറ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്മാർട്ഫോൺ, സ്മാർട്ട് വാച്ച്, ഇയർ ബഡ്‌സ് മുതൽ ടി.വി, വാഷിങ് മെഷീൻ തുടങ്ങി നിത്യ ജീവിതത്തിൽ വർധിച്ചു വരുന്ന ഇലക്ട്രോണിക്സ് ഉപയോഗത്തെ മുന്നിൽ കണ്ടാണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യാനായിരിക്കും ടെക് അപ്ഗ്രേഡ് പ്രവർത്തിക്കുകയെന്നും അവർ വിശദീകരിച്ചു. റിയാദ് എക്സിറ്റ് 15 ലെ ശസ ഹോട്ടലിൽ വാർത്താസമ്മേളനത്തിന് മുന്നോടിയായിട്ട് നടന്ന ചടങ്ങിൽ ‘ടെക് അപ്ഗ്രേഡ് നെസ്റ്റോ’ സെക്ഷെൻറ ലോഞ്ചിങ് പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജുമാന നിർവഹിച്ചു. റിയാദിൽ ചിത്രീകരിച്ച ഇതുമായി ബന്ധപ്പെട്ട പരസ്യചിത്രത്തിെൻറ പ്രകാശനവും ചടങ്ങിൽ നടന്നു.
പ്രമുഖ ഇലക്ട്രോണിക്സ് കമ്പനികളായ ടെക്‌നോ, ഓപ്പോ, ഷവോമി, ആങ്കർ എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ഇവർക്കുള്ള ഉപഹാരങ്ങൾ നെസ്റ്റോ മാനേജ്മെൻറ് പ്രതിനിധികൾ സമ്മാനിച്ചു. ലോഞ്ചിങ് ചടങ്ങിലും വാർത്താസമ്മേളനത്തിലും നെസ്റ്റോ ഓപ്പറേഷൻ മാനേജർ ഫഹദ് അബ്ദുൽ ഖാദർ, ബയിങ് ഡയറക്ടർ അബ്ദുൽ നാസർ, ഡയറക്ടർ മാജിദ് സിദ്ദീഖ്, ഫിനാൻസ് ഡയറക്ടർ അബ്ദുൽ സത്താർ, പ്രൊജക്റ്റ് ഹെഡ് മുഹ്‌സിൻ, മാർക്കറ്റിങ് ഡയറക്ടർ ഫഹദ് മെയോൺ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.