ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ഫൈസലിയ്യ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്ണൂരിനൊപ്പം കരിപ്പൂര്‍ വിമാനത്താ വളത്തിനും നികുതി ഇളവ് നല്‍കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. അഷ്‌റഫ് എം.പി പ്രമേയം അവതരിപ്പിച്ചു. നിസാര്‍ ഇരട്ടി സംസാരിച്ചു. ദാവൂദ് രാമപുരം അധ്യക്ഷത വഹിച്ചു.
യൂസഫലി കൂട്ടില്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ദാവൂദ് സി.പി. രാമപുരം (പ്രസി.), അമീര്‍ ചെറുകോട്, അബ്്ദുസുബ്ഹാന്‍ അബ്ബാസ് (വൈ. പ്രസി.), യൂസുഫ് അലി കൂട്ടില്‍ (ജന. സെക്ര.), ഇല്യാസ് തൂമ്പില്‍, അബ്ദുൽലത്തീഫ് ദേവര്‍തൊടി (സെക്ര.), നാസര്‍ കപ്രക്കാടന്‍ (ട്രഷ.). വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍: യൂസുഫ് പരപ്പന്‍ (സേവന വിഭാഗം), ബഷീര്‍ ഉളിയില്‍ (മീഡിയ), അബ്ദുസുബ്ഹാന്‍ (ആര്‍ട്‌സ് ആൻറ് സ്‌പോര്‍ട്‌സ്). പ്രവാസി ജിദ്ദ പ്രസിഡൻറ് ഉസ്മാന്‍ പാണ്ടിക്കാട്, ജനറല്‍ സെക്രട്ടറി റഹീം ഒതുക്കുങ്ങല്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.