റിയാദ്: സൗദിയില്‍ മുതല്‍ മുടക്കുന്ന വിദേശ നിക്ഷേപകരുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന് സൗദി ജനറല്‍ ഇന്‍വസ് റ്റ്മെൻറ് അതോറിറ്റിയോട് ശൂറ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. വിദേശ നിക്ഷേപകര്‍ തങ്ങള്‍ക്കനുവദിച്ച മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രം ലക്ഷ്യമാക്കുന്ന സ്വദേശിവത്കരണം നടപ്പാക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. വിദേശ നിക്ഷേപകര്‍ സ്വദേശി നിക്ഷേപകര്‍ക്ക് ഭീഷണിയായിത്തീരരുത്.
സ്വദേശി നിക്ഷേപകര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്നും ശൂറ അഭ്യര്‍ഥിച്ചു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിക്ഷേപങ്ങളെയാണ് ‘സാഗിയ’ പ്രോല്‍സാഹിപ്പിക്കേണ്ടത്. ഇത്തരം തൊഴിലുകളില്‍ ആവശ്യമായ അനുപാതത്തിൽ സ്വദേശികളെ നിയമിച്ചിരിക്കണം. രാഷ്ട്രത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതാണ് വിദേശ നിക്ഷേപങ്ങളെന്നും സാഗിയ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ശൂറ നിര്‍ദേശത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.