സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 മേഖലകളിൽ നേരിയ ഇളവ്

ജിദ്ദ: സൗദി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിൽ നേരിയ ഇളവ്. പുതിയ ഘട്ടം പ്രാബല്യത്തിൽ വരാൻ ഒരു മാസം മാത്രം ശേഷിക്കെയാണ് 12 മേഖലകളിൽ ഇളവ് അനുവദിച്ചത്. സമ്പൂർണ സ്വദേശിവത്കരണമെന്ന മുൻപ്രഖ്യാപനത്തിൽ മാറ്റം വരുത്തി 70 ശതമാനമായി കുറച്ചു. വിദേശികൾ പൂർണമായും ഒഴിഞ്ഞുപോകേണ്ടിവരുമെന്ന് പ്രതീക്ഷിച്ച ഇൗ മേഖലകളുടെ കാര്യത്തിലുണ്ടായ മാറ്റം തൊഴിലുടമകൾക്കും തൊഴിലാളികൾക്കും നേരിയ ആശ്വാസം നൽകുന്നതാണ്. 
 
സെപ്റ്റംബർ 11 മുതലാണ് (മുഹറം ഒന്ന്) സ്വദേശിവത്കരണത്തി​​െൻറ പുതിയ ഘട്ടം തുടങ്ങുന്നത്. കാർ, ബൈക്ക് ഷോറൂം, റെഡിമെയ്ഡ് വസ്ത്രശാല, ഗാർഹിക, ഒാഫീസ് ഫർണിച്ചർ കടകൾ, ഗൃഹോപകരണങ്ങളുടെ ഷോറൂം, ഇലക്ട്രിക്, ഇലക്ട്രോണിക് കടകൾ, വാച്ച്, കണ്ണട, മെഡിക്കൽ ഉപകരണങ്ങൾ, ഹാർഡ്വെയർ, ഒാേട്ടാ സ്പെയർപാർട്സ്, കാർപറ്റ്, മധുരപലഹാര കടകൾ എന്നിവയാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ച പുതിയ 12 മേഖലകൾ.  
 
സെപ്റ്റംബർ 11, നവംബർ ഒമ്പത്, 2019 ജനുവരി ഏഴ് എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായാണ് ഇൗ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടപ്പാക്കുക. സ്ഥാപനത്തിൽ ഒരു തൊഴിലാളി മാത്രമാണെങ്കിൽ അത് സൗദി പൗരൻ ആയിരിക്കണം എന്നാണ് പുതിയ നിബന്ധന. രണ്ട് തസ്തികയുണ്ടെങ്കിൽ അതിലൊരാൾ സൗദി ആയാൽ മതി. മൂന്ന് ആണെങ്കിൽ രണ്ടുപേരാകണം സൗദികൾ. നാലിനും രണ്ടുപേരാണ്. അഞ്ചാവുേമ്പാൾ മൂന്ന്. ആറിന് നാല്. ഇൗ നിലയിൽ 10 ൽ എത്തുേമ്പാൾ ഏഴുപേർ വേണം സ്വദേശി ജീവനക്കാരായി. പുതിയഘട്ടത്തിലെ സ്വദേശിവത്കരണ വ്യവസ്ഥകൾ വിവരിക്കുന്ന പ്രത്യേക ഗൈഡും തൊഴിൽ മന്ത്രാലയം പുറത്തിറക്കി. 
 
ശുചീകരണം, ലോഡിങ്, മെക്കാനിക്ക്, വിൽപനശാലകളുടെ മാനേജർ, ടെക്നീഷ്യൻ തസ്തികകളിലും വിദേശികളെ നിയമിക്കാൻ ഭാഗികാനുമതിയുണ്ട്. ചില്ലറവിൽപന മേഖലയിലെ സ്വദേശിവത്കരണം ക്രമാനുഗതമായി ഉയർത്താനും തൊഴിൽ മന്ത്രാലയം ആലോചിക്കുന്നു. 
 
Tags:    
News Summary - soudi nativisation twelve sectors jeddah-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.