Posted On
date_range Updated On
date_range വയനാട് സ്വദേശി ദവാദ്മിയില്‍ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി ദവാദ്മിയില്‍ മരിച്ചു. വയനാട് ബത്തേരി അമ്മായി പാലം സ്വദേശി പാലുള്ള കണ്ടില്‍ സുബൈര്‍ (41) ആണ് വെള്ളി പുലര്‍ച്ചെ ദവാദ്മിയിലെ ദാഖല്‍ മഅദൂദിലെ താമസസ്ഥലത്ത് മരിച്ചത്. രാവിലെ ഏഴ് മണിയായിട്ടും എഴുന്നേല്‍ക്കാതായപ്പോള്‍ സഹതാമസക്കാര്‍ വിളിച്ചുനോക്കിയപ്പോഴാണ് ഉറക്കത്തില്‍ മരിച്ചുകിടക്കുന്നതായി മനസിലായത്.
ബഖാല ജീവനക്കാരനാണ്. അടുത്തയാഴ്ച നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ജ്യേഷ്ഠന്‍ നടത്തുന്ന കടയിലാണ് ജോലി ചെയ്യുന്നത്. നാട്ടില്‍ അവധിക്ക് പോയിരിക്കുന്ന ജ്യേഷ്ഠന്‍ അവധി കഴിഞ്ഞ് ഈയാഴ്ച തിരിച്ചുവരും. അദ്ദേഹം തിരിച്ചത്തെിയാലുടന്‍ നാട്ടിലേക്ക് പോകാനായി കാത്തുനില്‍ക്കുകയായിരുന്നു സുബൈര്‍. രണ്ട് വര്‍ഷം മുമ്പാണ് ദവാദ്മിയില്‍ എത്തിയത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.