Posted On
date_range Updated On
date_range മസ്തിഷ്കാഘാതം; മലയാളി ബാലന് റിയാദില്‍ മരിച്ചു
റിയാദ്: മസ്തിഷ്കാഘാതം മൂലം മലയാളി ബാലന് റിയാദില്‍ മരിച്ചു. എറണാകുളം എളമക്കര സ്വദേശി ജിതേഷ് നായരുടെയും അനിത നായരുടെയും ഇളയ മകന് അതിക്ഷ് (മൂന്ന് വയസ് ഒമ്പത് മാസം പ്രായം) ആണ് ആശുപത്രിയില്‍ മരിച്ചത്. റിയാദിലെ അല്‍യാസ്മിന്‍ സ്കൂളില്‍ നഴ്സറി വിദ്യാര്‍ഥിയാണ്. ജിതേഷ് - അനിത ദമ്പതികളുടെ മൂത്ത മകന് അക്ഷത് (10) ഇതേ സ്കൂളില്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.