സൗദിയിൽ നിന്ന്​ ഉല്ലാസയാത്ര പോയ കോട്ടയം സ്വദേശി ബഹ്​റൈനിൽ മുങ്ങിമരിച്ചു

ദമ്മാം: കൂട്ടുകാരോടൊപ്പം സൗദിയിൽ നിന്ന്​ വിനോദ സഞ്ചാരത്തിന്​ പോയ കോട്ടയം സ്വദേശി ബഹ്​റൈനിൽ കടലിൽ മുങ് ങിമരിച്ചു. ദമ്മാമിൽ നിന്ന്​ ബഹ്റൈനിലേക്ക് പോയ കോട്ടയം സ്വദേശി കടവും ഭാഗംവീട്ടിൽ മാത്യു തോമസ്- രാജമ്മ തോമസ് ദമ്പദികളുടെ മകൻ മിഷാൽ തോമസ് (37) ആണ്​ വെള്ളിയാഴ്​ച മരിച്ചത്​.

കടലിൽ ബോട്ടിങ്ങിനിടെ നീന്താനിറങ്ങിയ മിഷാൽ മുങ്ങി മരിക്കുകയായിരുന്നു. 13 പേരടങ്ങുന്ന സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ഉല്ലാസയാത്ര. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ജേദൻ, ഹസെൽ എന്നിവർ മക്കളാണ്. ടിനു മിഷാൽ ആണ് ഭാര്യ. ഇറാം ഗ്രൂപ്പ് സംരഭമായ ജാസ് അറേബ്യയുടെ ഡയറക്​ടറാണ് മിഷാൽ.

Tags:    
News Summary - soudi death mishal-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.