Posted On
date_range Updated On
date_range സൗദിയിൽ 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിൽ 61 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തിെൻറ കോവിഡ് അപ്ഡേറ്റ്സിന് വേണ്ടിയുള്ള പ്രത്യേക വെബ്സൈറ്റാണ് തിങ്കളാഴ്ച രാവിലെ 9.50ഒാടെ ഇക്കാര്യം അറിയിച്ചത്.
ആകെ രോഗബാധിതരുടെ എണ്ണം 2463 ആയി. ഞായറാഴ്ച രാത്രി 17 പേർക്ക് കൂടി സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരിൽ 1941 പേർ ചികിത്സയിൽ തുടരുന്നു. 488 പേർ സുഖം പ്രാപിച്ചു. 34 പേർ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.