തബൂക്ക്: മഞ്ഞ് വീഴ്ച കാണാൻ സന്ദർശകരുടെ പ്രവാഹം. തബൂക്കിലെ ജബലു ലോസ്, മർക്ക് അൽഖാൻ എന്നിവിടങ്ങളിലാണ് മഞ്ഞ് വീഴ്ചയുണ്ടായത്. മഞ്ഞ് മൂടിയ മണൽ കുന്നുകൾ കാണാനും വിനോദങ്ങളിലേർപ്പെടാനും തബൂക്ക് പട്ടണത്തിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും യുവാക്കളും കുട്ടികളും നിരവധി കുടുംബങ്ങളുമാണ് എത്തുന്നത്. രണ്ട് ദിവസമായി പ്രദേശത്ത് മഞ്ഞ് വീഴ്ച ആരംഭിച്ചിട്ട്. വാരാന്ത്യ അവധി ദിവസമായതിനാൽ സന്ദർശകരുടെ എണ്ണം കൂടിയിട്ടുണ്ട്. ഒരോ വർഷവും പ്രദേശത്ത് മഞ്ഞ് വീഴ്ചയുണ്ടാകുകയും ധാരാളമാളുകൾ കാണാനെത്തുകയും ചെയ്യുക പതിവാണ്. സ്ഥലത്തും മല മുകളിലേക്കുള്ള പാതയോരങ്ങളിലും സുരക്ഷക്ക് പൊലീസും ട്രാഫിക്കും സിവിൽ ഡിഫൻസും ബോർഡർ സേനയും നിലയുറപ്പിച്ചിട്ടുണ്ട്. മേഖലയിൽ മഴയും മഞ്ഞ് വീഴ്ചയുമുണ്ടാകുമെന്ന കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതൽ നേരത്തെ പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.