റിയാദ്: ഹജ്ജ് തീര്‍ഥാടകരുടെ സൗദിയിലെ യാത്രയും പുണ്യഭൂമിയിലെ നീക്കങ്ങളും ഓണ്‍ലൈന്‍ വഴി ക്രമീകരിക്കാനുള്ള സജ്ജീകരണം പൂര്‍ത്തിയായതായി ഹജ്ജ് മന്ത്രി മുഹമ്മദ് ബന്‍തന്‍ വ്യക്തമാക്കി. ഹജ്ജ് മന്ത്രാലയം നടത്തിയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷത്തെ ഹജ്ജിന് പുതിയ സേവനം ഉപയോഗപ്പെടുത്തും. തീര്‍ഥാടകര്‍ സൗദിയില്‍ വന്നിറങ്ങിയത് മുതല്‍ ജിദ്ദ, മക്ക, മദീന തുടങ്ങിയ നഗരങ്ങളിലെ യാത്രയും ഹജ്ജിെൻറ ദിനങ്ങളില്‍ മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യനഗരങ്ങളിലെ നീക്കങ്ങളും സ്മാര്‍ട്ട് സംവിധാനം വഴിയാണ് നിയന്ത്രിക്കുക.
വിവിധ വേദികള്‍ സംയുക്തമായി നടത്തിയ പഠനത്തിെൻറ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം രൂപപ്പെടുത്തിയതെന്ന് ഹജ്ജ് കാര്യ അണ്ടര്‍സെക്രട്ടറി ഡോ. ഹുസൈന്‍ അശ്ശരീഫ് പറഞ്ഞു. ഹജ്ജ് നഗരങ്ങളിലെ ഫീല്‍ഡ് സ്റ്റഡി, 200 ലധികം പേരുമായുള്ള അഭിമുഖം, ഹജ്ജ് സേവനത്തിലുള്ള 800 മുതവ്വിഫ് സ്ഥാപനങ്ങളില്‍ നിന്നു നടത്തിയ അഭിപ്രായശേഖരണം എന്നിവ പുതിയ ഓണ്‍ലൈന്‍ സംവിധാനം രൂപപ്പെടുത്തുന്നതില്‍ സഹായിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്കുള്ള സേവനം പരമാവധി കുറ്റമറ്റതാക്കുക, ആശ്വാസത്തോടെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുക എന്നിവയാണ് മന്ത്രാലയം ലക്ഷ്യമാക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.