റിയാദിൽ വിദേശ ടൂറിസ്​റ്റുകളെ ശല്യം ചെയ്​ത ആറ്​ പേർ പിടിയിൽ

ജിദ്ദ: വിദേശ ടൂറിസ്​റ്റുകളെ ശല്യം ചെയ്​ത ആറ്​ പൗരന്മാ​രെ പിടികൂടിയതായി സൗദി പബ്ലിക്​ പ്രോസിക്യൂഷൻ വ്യക്തമാക്കി. റിയാദിലെ ഒരു ഡിസ്​ട്രിക്​റ്റിലാണ് സംഭവം.​ ടൂറിസ്​റ്റുകൾ സഞ്ചരിച്ച വാഹനത്തിനു ചുറ്റും ഇവർ ഒരുമിച്ചുകൂടുകയും വാക്കാലും ആംഗ്യത്തിലും ശല്യം ചെയ്യുകയുമായിരുന്നു. സംഘത്തിലൊരാൾ ടൂറിസ്​റ്റുകളുടെ വാഹനത്തെ ഇടിക്കുകയും സ്ഥലത്ത്​ നിന്ന്​ ഒാടി രക്ഷപ്പെടുകയും ചെയ്​തു.

പിടിയിലായ പ്രതികളെ കർശനമായ അന്വേഷണ നടപടികൾക്ക്​ വിധേയമാക്കി. ചെയ്​ത കുറ്റകൃത്യങ്ങൾ അവർ ഏറ്റുപറഞ്ഞു. കോടതിയിൽ ഹാജറാക്കുന്നതുവരെ കസ്​റ്റഡിയിൽ വെച്ചിരിക്കയാണ്​. ഇത്തരം പെരുമാറ്റങ്ങൾ ഗുരുതരവും ശിക്ഷ ആവശ്യമുള്ള കുറ്റകൃത്യങ്ങളായാണ്​ കണക്കാക്കപ്പെടുന്നതെന്നും പബ്ലിക്​ പ്രോസിക്യൂഷൻ പറഞ്ഞു. സ്​ത്രീ പീഡന കുറ്റകൃത്യം, നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനമുപയോഗിച്ച്​ മനപൂർവം വാഹനം കൊണ്ട്​ ഇടിച്ച കുറ്റം, സംഭവ സ്ഥലത്ത്​ നിന്ന്​ ഒാടിയപോകൽ, ധാർമിക ലംഘനത്തിലേക്ക്​ നയിക്കുന്ന ഒത്തുചേരൽ എന്നിവയാണ്​ ഇവർക്കെതിരെയുള്ള കുറ്റം. ഇവ പത്ത്​ വർഷംവരെ തടവ്​ ലഭിക്കാവുന്ന കുറ്റമാണെന്നും പബ്ലിക്​ പ്രോസിക്യൂഷൻ പറഞ്ഞു.

Tags:    
News Summary - Six arrested for harassing foreign tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.