ജിദ്ദ: പ്രശസ്ത സൗദി ഗായകനും കവിയും സംഗീതജ്ഞനുമായ അബൂബക്കർ സാലിം ബിൽഫാഖിഹ് നിര്യാതനായി. രോഗബാധിതനായി ദീർഘകാലമായി ബുദ്ധിമുട്ടുകയായിരുന്ന അദ്ദേഹത്തിന് 78 വയസായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. 1939 ൽ യമനിലെ ഹദ്റമൗത്തിലായിരുന്നു സാലിമിെൻറ ജനനം. പിൽക്കാലത്ത് സൗദിയിലേക്ക് താമസം മാറ്റി. മുഹമ്മദ് അബ്ദുവിനെേപാലെ ഒരുകാലത്ത് സൗദി സംഗീതരംഗത്ത് തരംഗം സൃഷ്ടിച്ച സാലിം നിരവധി റെക്കോഡുകൾ പുറത്തിറക്കി. അദ്ദേഹത്തിെൻറ ഗാനങ്ങൾ സൗദിയിലെ ആസ്വാദകർ ഇരുംകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സൗദിയിലെ എക്കാലത്തെയും മികച്ച ഗായകരിലൊരാളായി പരിഗണിക്കപ്പെടുന്ന അദ്ദേഹം ഏതാനും വർഷങ്ങൾക്ക് മുമ്പ് രോഗം തളർത്തുന്നത് വരെ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.