റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ഷോർണൂർ മാമ്പട്ടകുണ്ട് സ്വദേശി മേട്ടിൽ കൃഷ്‌ണഗിര ി രാമകൃഷ്ണനാണ് (60) ഞായറാഴ്ച രാത്രി മരിച്ചത്. ബത്ഹ ഗുറാബി സ്ട്രീറ്റിലെ അബുനയാൻ ഇലക്ട്രിക്ക് കമ്പനി ഷോറൂമിൽ കൗണ്ടർ സെയിലറാണ്. രാത്രി എേട്ടാടെ ഡ്യൂട്ടി കഴിഞ്ഞ് മർഖബ് സ്ട്രീറ്റിലെ താമസസ്ഥലത്ത് എത്തിയപ്പോഴേക്കും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നു. നേരത്തെ തന്നെ പ്രമേഹരോഗിയാണ്. വായിൽ നിന്ന് നുരയും പതയും വരുന്നത് കണ്ട് കൂടെ താമസിക്കുന്നയാൾ ഉടൻ ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു.
അവിടെ നിന്ന് നിർദേശിച്ചപ്രകാരം ശുമൈസി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. മൃതദേഹം അവിടെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ കൊണ്ടുപോകും. അബുനയാൻ കമ്പനിയുടെ ഇതേ ഷോറൂമിൽ 17 വർഷമായി ജോലി ചെയ്യുന്ന രാമകൃഷ്ണൻ അടുത്തമാസം ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇൗ മാസം തന്നെ ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും ഏപ്രിലിൽ 18 വർഷം തികച്ച ശേഷം മടങ്ങാമെന്നുള്ള തീരുമാനത്തിലായിരുന്നു. മുറിയിൽ വെറുതെ ഇരുന്ന് മുഷിയണ്ട എന്ന് കരുതി എല്ലാ ദിവസവും ഷോറൂമിൽ വന്ന് ജോലി ചെയ്യുമായിരുന്നു. ഭാര്യ: ശിവകുമാരി. മക്കൾ: ഗ്രീഷ്മ (ദുബൈ), ജീഷ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.