ശൈ​ഖ് ഡോ. ​യൂ​സു​ഫ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ്

ശൈഖ് ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് അറഫാ പ്രസംഗം നടത്തും

ജി​ദ്ദ: ഹ​ജ്ജി​ലെ സു​പ്ര​ധാ​ന ച​ട​ങ്ങാ​യ അ​റ​ഫാ സം​ഗ​മ​ത്തി​ൽ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി ശൈ​ഖ് ഡോ. ​യൂ​സു​ഫ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ശൈ​ഖ് ഡോ. ​യൂ​സു​ഫ് ബി​ൻ മു​ഹ​മ്മ​ദി​നെ അ​റ​ഫാ പ്ര​സം​ഗം ന​ട​ത്താ​ൻ അം​ഗീ​കാ​രം ന​ൽ​കി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച​യാ​ണ് ഭ​ര​ണ​കൂ​ടം പു​റ​പ്പെ​ടു​വി​ച്ച​ത്. മു​തി​ർ​ന്ന പ​ണ്ഡി​ത​കൗ​ൺ​സി​ൽ അം​ഗ​മാ​ണ് അ​ദ്ദേ​ഹം. സ​ഹാ​യി​യാ​യി മ​സ്ജി​ദു​ൽ ഹ​റാം ഇ​മാ​മും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​മാ​ഹി​ർ അ​ൽ​മു​അ​യ്ഖ​ലി​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

തീ​രു​മാ​ന​ത്തി​ന് ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​സു​ദൈ​സ് സ​ൽ​മാ​ൻ രാ​ജാ​വി​ന് ന​ന്ദി പ​റ​ഞ്ഞു. ശൈ​ഖ് യൂ​സു​ഫ് ബി​ൻ സ​ഈ​ദി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ജൂ​ൺ 27 ചൊ​വ്വാ​ഴ്ച​യാ​ണ് അ​റ​ഫാ സം​ഗ​മം.

Tags:    
News Summary - Sheikh Dr. Yusuf bin Mohammed bin Saeed Arafa will deliver the speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.