പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന റഫീഖ് സിറ്റിക്ക് ജിദ്ദ ശറഫിയ്യ കെ.എം.സി.സി സ്നേഹസ്പർശം കമ്മിറ്റിയുടെ ഉപഹാരം നസീർ വാവക്കുഞ്ഞ് കൈമാറുന്നു 

റഫീഖ് സിറ്റിക്ക് ശറഫിയ്യ കെ.എം.സി.സി യാത്രയയപ്പ്

ജിദ്ദ: മൂന്നര പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന റഫീഖ് സിറ്റിക്ക് ജിദ്ദ ശറഫിയ്യ കെ.എം.സി.സി കമ്മിറ്റിയുടെയും സ്നേഹസ്പർശം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ശറഫിയ്യ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങ് ജിദ്ദ കെ.എം.സി.സി നേതാവ് നസീർ വാവക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റസാഖ് അണക്കായി അധ്യക്ഷത വഹിച്ചു.

ട്രഷറർ സി.ടി. ശിഹാബ് സ്വാഗതം പറഞ്ഞു. സുലൈമാൻ മസ്ജിദ് ഏരിയ കെ.എം.സി.സി പ്രസിഡന്റ് മാനു പട്ടിക്കാട്, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് മുസ്തഫ കോഴിശ്ശേരി, ശറഫിയ കെ.എം.സി.സി സെക്രട്ടറി ഷാഹുൽ വണ്ടൂർ, അലി ഹൈദർ താഴെക്കോട്, അഷ്റഫ് നെല്ലാടത്ത് എന്നിവർ സംസാരിച്ചു.റഫീഖ് സിറ്റി യാത്രയയപ്പിന് നന്ദി പറഞ്ഞു. 

Tags:    
News Summary - Sharafiya KMCC bids farewell to Rafeeq City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.