ദമ്മാം: പ്രവാസ ജീവിതത്തിലെ അനുഭവങ്ങളെ രസകരമായി അവതരിപ്പിച്ച് ഷംസു മാളിയക്കലും സംഘവും ചെയ്യുന്ന ഹ്രസ്വചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ഇതുവരെ കണ്ടത് ലക്ഷങ്ങൾ. കേവലം മിനിറ്റുകൾ മാത്രം നീളുന്ന ഇൗ ചിത്രങ്ങൾ ജീവിതത്തിെൻറ പച്ചയായ അവതരണം എന്നതിനാലാണ് സമൂഹ മാധ്യമങ്ങളിൽ ഇത്രയേറെ കാഴ്ചക്കാരെ സൃഷ്ടിച്ചത്. കഴിഞ്ഞ 10 വർഷമായി സൗദിയിലുള്ള വണ്ടൂർ കാളികാവ് മാളിയേക്കൽ വീട്ടിൽ ഷംസുവിന് നാടകവും മിമിക്രിയുമൊക്കെയായിരുന്നു ജീവിതവഴികൾ. സിനിമാമോഹം ചെറുപ്പം മുതലേ ഉള്ളിൽ കൊണ്ടുനടക്കുന്ന ഷംസു യാദൃശ്ചികമായാണ് ഹ്രസ്വചിത്രങ്ങൾ ചെയ്തത്. റിയാദിൽ സൗദികൾ തിങ്ങിപ്പാർക്കുന്ന ഇടത്താണ് ഷംസുവിെൻറ ബ്രോസ്റ്റഡ് കട.
നിരവധി ഹൗസ് ൈഡ്രവർമാർ അവിടെയെത്തും. അവർ പറയുന്ന അനുഭവങ്ങളും വേദനകളും പലതും ഷംസുവിെൻറ മനസ്സിൽ കഥയായി രൂപപ്പെടുകയായിരുന്നു. അങ്ങനെയാണ് ആദ്യമായി ‘ഹൗസ് ൈഡ്രവർ’ എന്ന ചിത്രം ഒരുക്കുന്നത്. നാട്ടിൽ മീൻകച്ചവടം ചെയ്തു കൊണ്ടിരുന്ന ഒരാളെ പ്രലോഭിപ്പിച്ച് ബന്ധുവായ ഒരാൾ ഹൗസ് ൈഡ്രവർ ജോലിക്ക് സൗദിയിലെത്തിക്കുന്നതാണ് കഥ. ൈഡ്രവിങ്ങും ഭാഷയും അറിയാത്ത ഇയാളും സ്പോൺസറും തമ്മിലുള്ള കണ്ടുമുട്ടലാണ് രസകരമായി അവതരിപ്പിച്ചത്.
സൗദിയായി വേഷമിട്ടത് ഷംസുവിെൻറ ബന്ധുകൂടിയായ അഷറഫ് എടക്കരയാണ്. സൗദികൾ സംസാരിക്കുന്ന അതേ ഭാവത്തിലും രീതിയിലും അറബി ഭാഷ സംസാരിക്കുകയും സൗദികളുെട ചെറുചലനങ്ങൾപോലും അതേപടി അനുകരിക്കുകയും ചെയ്യുന്ന അഷ്റഫിെൻറ അഭിനയംകൂടിയായതോടെ ഇത് സോഷ്യൽ മീഡിയയയിലെ സൂപ്പർ ഹിറ്റായി. 60 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഹ്രസ്വചിത്രം കണ്ടത്. ഷംസുവും സംഘവും ഇതിനകം പുറത്തിറക്കിയത് 16ലധികം ഹ്രസ്വ സിനിമകളാണ്. പലതിനും 50 ലക്ഷത്തിലധികമാണ് കാഴ്ചക്കാർ.
പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇത്തരം ചിത്രങ്ങൾക്കുവേണ്ടി ഇവർ തിരഞ്ഞെടുത്തത്. നോട്ട് നിരോധന ദിവസം നാട്ടിലേക്ക് പോകാൻ ഒരുങ്ങിനിന്ന പ്രവാസിയുെട ആശങ്ക, ജോലി അന്വേഷിച്ച് നടന്ന് അലഞ്ഞിട്ടും ജോലി കിട്ടാത്ത ഒരാൾക്ക് പെെട്ടന്ന് പണി പഠിക്കാനാകുമെന്ന് വിശ്വസിപ്പിച്ച് ഒരു ബാർബർ ഷോപ്പിൽ പണി കിട്ടുന്നത് ‘പണിയായി’ മാറുന്ന അനുഭവം, പൊതുമാപ്പ് , വോട്ടു ചെയ്യാൻ നാട്ടിൽ പോകേണ്ടതിെൻറ പ്രാധാന്യം സ്പോൺസറെ പറഞ്ഞ് ബോധ്യപ്പെടുത്തുന്ന പ്രവാസി (ഫാഷിസത്തിനെതിരെയുള്ള ഇടപെടൽകൂടിയായിരുന്നു അത്) തുടങ്ങി നിരവധി വിഷയങ്ങൾ ചിത്രങ്ങളായി. പണം മുടക്കില്ലാത്ത, സുഹൃത്തുക്കളേയും, അവരുടെ മക്കളേയും ഒക്കെ ചേർത്ത് മൊബൈൽ ഫോണിലാണ് ഇതിലെ മിക്കതും ചിത്രീകരിച്ചത്. മൂന്നുമുതൽ അഞ്ച് മിനിറ്റ് വരെയാണ് പലതിേൻറയും സമയം.
ഇക്കൂട്ടത്തിൽ അനവധി പേരുടെ കണ്ണുനിറക്കുകയും, ഏറെ അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്ത ഒന്നായിരുന്നു ‘സ്നേഹതീരം’ എന്ന ഹ്രസ്വ ചിത്രം. മൂന്നു പതിറ്റാണ്ടിെൻറ പ്രവാസത്തിനുശേഷം രോഗിയായി നാട്ടിലെത്തുന്ന പിതാവിനെ മക്കൾ അനാഥാലയത്തിലാക്കുന്നതാണ് കഥ. പ്രവാസിയുടെ വേഷം ഷംസു മാളിയേക്കൽ ഗംഭീരമാക്കി. മാപ്പിളപ്പാട്ടുകൾ കോർത്തിണക്കി മകനോടൊപ്പം ഷംസു അഭിനയിച്ച ഹംദ് എന്ന ആൽബത്തിെൻറ പ്രേക്ഷകർ സമൂഹ മാധ്യമത്തിൽ 45 ലക്ഷം കവിഞ്ഞു.
സ്വപ്നം, നോവിൻതീരം, തണൽമരം സുൽത്താൻ, നിവേദ്യം തുടങ്ങി ചെയ്ത ചിത്രങ്ങളെല്ലാം പ്രേക്ഷകർ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. ഇപ്പോൾ സൗദിയിൽ എവിടെയെത്തിയാലും തന്നെ ആളുകൾ തിരിച്ചറിയുകയും ചിത്രങ്ങളുടെ വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുന്നത് ഏറെ ആഹ്ലാദിപ്പിക്കുന്നതായി ഷംസു പറഞ്ഞു. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ചെയ്ത ചിത്രം കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടത് ഒരു കോടിയിലേറെ ആളുകളാണ്. കനൽപ്പൂക്കൾ എന്ന എടപ്പാൾ വിശ്വൻ പാടിയ പാട്ടിനെ ചിത്രീകരിച്ച ആൽബമാണ് അടുത്തകാലത്ത് പുറത്തിറക്കിയത്. ഷഹ്ന ബാനുവാണ് ഭാര്യ. മുഹമ്മദ് ശാദിൽ ഏക മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.