ജിദ്ദ: സൗദി എറണാകുളം റസിഡൻറ്സ് അസോസിയേഷന്‍ (സെറ) വൈവിധ്യമാര്‍ന്ന പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങില്‍ പ്രസിഡൻറ് ഫിറോസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ പി.എം മായിന്‍കുട്ടി, ജോഷി വര്‍ഗീസ്, രഞ്ജു സ്റ്റീഫന്‍, ഉപദേശക സമിതി അംഗങ്ങളായ മോഹന്‍ ബാലന്‍, അബ്്ദുല്‍ അസീസ് തങ്കയത്തില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി യേശുദാസ് സ്വാഗതവും ട്രഷറര്‍ ജോര്‍ജ് പോള്‍ നന്ദിയും പറഞ്ഞു. നെസ്‌നി ഫിറോസ്, റിറ്റി ബിജു, ചിത്തിര പാട്രിക് എന്നിവരുടെ ഭക്തിഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
ഹബീബ് ആലുവയുടെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യയില്‍ പ്രവീണ്‍ ഹരിദാസ്, ഫിര്‍ദൗസ് മുഹമ്മദ്, സാബിര്‍ ബാബു, ജെയ്ദീപ് പിള്ള, പാട്രിക് ജോസഫ്, ദീപ ജോണ്‍സണ്‍ തുടങ്ങിയവര്‍ അണിനിരന്നു. ഐസ് ബ്രേക്കിംഗ് പരിപാടിക്ക് ഷഹ്ദാബ് അബ്ദുറഹ്മാന് നേതൃത്വം നല്‍കി.
വിവിധ കലാപരിപാടികളില്‍ ഷിേൻറാ ആൻറണി, തോമസ് കൈതാരം, ബിനില്‍ മാത്യു, ബിജു ആൻറണി, ജോഷി, ഫിറോസ്, ജെയ്ദീപ്, പ്രവീണ്‍, രഞ്ജു, ക്ലിന്‍സ് വര്‍ഗീസ്, ജോണ്‍സണ്‍ കല്ലറക്കല്‍, ഗ്ലാറിന്‍, ലിറ്റി, നിഖിത, ഐഷ, ആദ്ര, അലീന, നെക്റ്റാവിയ തെരസ്, എമിലിന തെരസ്, ലീമ, ഗ്ലാറിന്‍, ഗ്ലാഡ്‌വിന്‍, പ്രാര്‍ഥന, ഓറിയന്‍ ആന്റണി, ഏണസ്റ്റ് , അസീം എന്നിവര്‍ പങ്കാളികളായി. നമിത അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.