സോമാലിയൻ സയാമീസ്​ ഇരട്ടകളായ റഹ്​മയേയും

റംലയേയും റിയാദിലെത്തിച്ചപ്പോൾ

വേർപെടുത്തൽ ശസ്​​ത്രക്രിയ; സോമാലി സയാമീസുകളായ റഹ്​മയും റംലയും റിയാദിലെത്തി

റിയാദ്​: സൽമാൻ രാജാവി​ന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​ന്റെയും നിർദേശത്തെ തുടർന്ന്​ വേർപെടുത്തൽ ശസ്​​ത്രക്രിയക്കായി സോമാലിയൻ സയാമീസ്​ ഇരട്ടകളായ റഹ്​മയേയും റംലയേയും റിയാദിലെത്തിച്ചു. മാതാപിതാക്കളോടൊപ്പം റിയാദ്​ വിമാനത്താവളത്തിലെത്തിച്ച സയാമീസ്​ ഇരട്ടകളെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും വേർപിരിയൽ ശസ്ത്രക്രിയ നടത്താനുള്ള സാധ്യത പരിഗണിക്കുന്നതിനുമായി നാഷനൽ ഗാർഡ് മന്ത്രാലയത്തി​ന്റെ കിങ്​ അബ്​ദുല്ല സ്പെഷലിസ്​റ്റ്​ ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി.

റിയാദിൽ ലഭിച്ച സ്വീകരണത്തിനും​ തങ്ങളുടെ കുട്ടിയെ പരിപാലിക്കുന്നതിൽ നടത്തിയ മികച്ച മെഡിക്കൽ ശ്രമങ്ങൾക്കും സോമാമാലി ഇരട്ടകളുടെ മാതാപിതാക്കൾ സൽമാൻ രാജാവിനും കിരീടാവകാശിക്കും സയാമീസ്​ വേർപെടുത്തൽ പദ്ധതിയുടെ ചുമതലയുള്ളവർക്കും ആത്മാർഥമായ നന്ദി അറിയിച്ചു. അന്താരാഷ്​ട്ര തലത്തിൽ മുൻനിര മാതൃകയായി മാറിയ സൗദി സയാമീസ്​ വേർപെടുത്തൽ പ്രോഗ്രാമിന് ഭരണകൂടം നൽകിവരുന്ന പരിധിയില്ലാത്ത ശ്രദ്ധയെയും പിന്തുണയെയും സയാമീസ്​ ശസ്​ത്രക്രിയ സംഘം മേധാവി ഡോ. അബ്​ദുല്ല അൽറബീഅ പ്രശംസിച്ചു. സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും അദ്ദേഹം നന്ദി പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിലും ദരിദ്രരെ പരിചരിക്കുന്നതിലും സൗദി അറേബ്യയുടെ സ്ഥാപിത മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ്​ ഈ മഹത്തായ സംരംഭമെന്നും അൽ റബീഅ പറഞ്ഞു.

Tags:    
News Summary - Separation surgery; Somali conjoined twins Rahma and Ramla arrive in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.