ഹാഷിം താഹക്ക് യാത്രയയപ്പ് നൽകി

ജിദ്ദ: 25 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി സാംസ്‌കാരിക വേദി സെൻട്രൽ കമ്മിറ്റിയംഗം ഹാഷിം താഹക്ക് യാത്രയയപ്പ് നൽകി. കൊല്ലം സ്വദേശിയായ ഹാഷിം താഹ 92^ൽ സൗദിയിൽ വന്നത് മുതൽ വിവിധ കമ്പനികളിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്തു വരികയായിരുന്നു. കലാസാംസ്‌കാരിക ജീവ കാരുണ്യ മേഖലകളിൽ സജീവമായിരുന്നു.
തനിമയിലൂടെയാണ് പൊതുരംഗത്ത് വരുന്നത്.
ദീർഘ കാലം മലർവാടി ബാല സംഘത്തി​​െൻറയും സ്​റ്റുഡൻറ്സ് ഇന്ത്യയുടേയും കോ^ഒാർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ഇമ്പാല ഗാർഡനിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ശ്യാം ഗോവിന്ദ് ഉപഹാരം കൈമാറി. റഹീം ഒതുക്കുങ്ങൽ, ഇസ്മായിൽ കല്ലായി, ഉസ്മാൻ പാണ്ടിക്കാട്, മുഹമ്മദലി ഓവുങ്ങൽ, എം.പി അഷ്‌റഫ്, എ.കെ സൈതലവി, വേങ്ങര നാസർ, റഷീദ് കരുവങ്കല്ല്, ശഫീക് മേലാറ്റൂർ, ഇബ്രാഹിം ഷംനാട്​ തുടങ്ങിയവർ ആശംസ നേർന്നു.

Tags:    
News Summary - sent off Saudi Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.