ജിദ്ദ കെ.എം.സി.സി ഹംദാനിയ ഏരിയ സുരക്ഷ പദ്ധതി ഫോറ വിതരണോദ്ഘാടന ചടങ്ങിൽനിന്ന്
ജിദ്ദ: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി, ജിദ്ദ സെൻട്രൽ കമ്മിറ്റി എന്നിവയുടെ കീഴിൽ നടക്കുന്ന സുരക്ഷ പദ്ധതികളുടെ അപേക്ഷഫോറങ്ങൾ ഹംദാനിയ ഏരിയ കെ.എം.സി.സി കമ്മിറ്റി വിതരണം ചെയ്തു.
നാസിർ കൊടുവള്ളി യോഗം ഉദ്ഘാടനം ചെയ്തു. നവാസ് താമരശ്ശേരി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ഫോറം പ്രസിഡന്റ് നവാസ്, അബ്ദുൽ അസീസിന് നൽകിയും ജിദ്ദ സെൻട്രൽ കമ്മിറ്റി ഫോറം ചെയർമാൻ നാസർ, മുഹമ്മദാലിക്കും നൽകിയും ഉദ്ഘാടനം ചെയ്തു. ഷമീർ വയനാട്, ഷമീർ വേങ്ങര, റാഫി വെങ്ങാട്, നിർഷാദ് സുട്ടു, റിയാസ് മാളിയേക്കൽ, ശരീഫ് മുല്ലപ്പള്ളി, ഉമ്മർ പട്ടിക്കാട്, ഇണ്ണി ചുങ്കത്തറ, നൗഷാദ് പട്ടാമ്പി, അസീസ് പരപ്പനങ്ങാടി, അൻവർ മുതുവല്ലൂർ എന്നിവർ സംസാരിച്ചു.
അർഷിദ് വെട്ടത്തൂർ സ്വാഗതവും നജീബ് വെണ്ണക്കോടൻ നന്ദിയും പറഞ്ഞു. മുഹമ്മദലി വലിയാട് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.