സ്​കൂൾ ഭരണ സമതിയുമായി ഒ.​െഎ.സി.സി ചർച്ച നടത്തി

ജിദ്ദ: ഇന്ത്യൻ സ്‍കൂൾ ഭരണസമിതിയുമായി ഒ.ഐ.സി.സി ജിദ്ദ വെസ്​റ്റേൺ റീജണൽ കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തി.  ഒമ്പതാം ക്ലാസ് മുതലുള്ള കുട്ടികൾക്കു കൂടി അഡ്മിഷൻ സാധ്യമാക്കണമെന്നും, രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഫീസ് വർധന ഉണ്ടാക്കരുതെന്നും ആവശ്യപ്പെട്ടു. 
രക്ഷിതാക്കളുടെ ആശങ്കകൾ ഇല്ലാതാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും, എല്ലാവശവും പരിശോധിച്ച്​ യുക്തമായ തീരുമാനം കൈകൊള്ളുമെന്നും, ഭരണ സമതി അറിയിച്ചു. ചെയർമാൻ ആസിഫ് ദാവൂദി, അംഗങ്ങളായ ഇഖ്‌ബാൽ പൊക്കുന്ന്​, അഡ്വ. കെ. ശംസുദ്ദീൻ, മോഹൻ ബാലൻ, നൂറുൽ അമീൻ, താഹിർ അലി എന്നിവരുമായി ഒ.ഐ.സി.സി റീജണൽ കമ്മിറ്റി പ്രസിഡൻറ്​ കെ.ടി.എ മുനീർ, ജനറൽ സെക്രട്ടറിമാരായ സാകിർ ഹുസൈൻ എടവണ്ണ, ജോഷി വർഗീസ്, നൗഷാദ് അടൂർ എന്നിവർ ചർച്ച നടത്തിയത്. 

Tags:    
News Summary - school-saudi -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.