സൗദി നാടകവും കലാപരിപാടികളുമായി എസ്​.ബി.സി ചാനൽ ഉടൻ

റിയാദ്​: സൗദി നാടകവും മറ്റ്​ കലപരിപാടികളും സംപ്രേഷണം ചെയ്യാനായി സൗദി ബ്രോഡ്​കാസ്​റ്റിങ്​ കോർപറേഷൻ (എസ്​.ബി.സി) പുതിയ ചാനൽ തുടങ്ങുന്നു. രാജ്യത്തെ പ്രമുഖ അഭിനേതാക്കളും സംവിധായകരും പുതിയ ചാനലിൽ പ്രത്യക്ഷപ്പെടും. കലാ കായിക വിനോദ പരിപാടികളടങ്ങുന്ന  ചാനൽഷോകളാണ്​ സംപ്രേഷണം ചെയ്യുകയെന്ന്​ എസ്​.ബി.സി പ്രസിഡൻറ്​ ദാവൂദ്​ അൽ ഷിറിൻ പറഞ്ഞു. പുതിയ ചാനലി​​​െൻറ വരവ്​ സൗദി ചലച്ചി​​​​ത്ര മാധ്യമ മേഖലക്ക്​ കരുത്താവുമെന്ന്​ അദ്ദേഹം പറഞ്ഞു. ആറ്​ മാസം കൊണ്ടാണ്​ പുതിയ ചാനൽ ആരംഭിക്കുന്നത്​.

റമദാനിൽ സം​േപ്രഷണം തുടങ്ങും.  രാജ്യത്ത്​ കഴിവ്​ തെളിയിച്ച നിരവധി കലാകാരൻമാരുണ്ട്​. സിനിമ നിർമാണമേഖലയിൽ സൗദി നിക്ഷേപകർ  പുറത്ത്​ പോകേണ്ട അവസ്​ഥയുണ്ടായിരുന്നു. അതെല്ലാം മാറി. സൗദിയുടെ പുതിയ മാറ്റങ്ങൾക്കനുസരിച്ച്​  എസ്​.ബി.സിയും മാറുകയാണെന്ന്​  പ്രസിഡൻറ്​ പറഞ്ഞു. 

അറബ്​ ലോകത്ത്​ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുകയാണ്​ ലക്ഷ്യം. രാജ്യത്തിന്​ അകത്തും പുറത്തുമുള്ള കഴിവുറ്റ യുവാക്കളെ ഇതിനായി ഉപയോഗപ്പെടുത്തും. നിക്ഷേപകർക്ക്​ കൂടുതൽ അവസരമൊരുക്കും. സിനിമയുടെ തിരിച്ചു വരവ്​ ഇതിന്​ വഴിയൊരുക്കിയെന്നും ദാവൂദ്​ അൽ ഷിറിൻ പറഞ്ഞു. ലോകോത്തര നിലവാരം ഉറപ്പുവരുത്തുന്നതാവും പുതിയ ചാനലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - sbc-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.