ജിദ്ദ: ‘പ്രകൃതിയെ കാക്കൂ,.ജീവൻ സംരക്ഷിക്കു’ എന്ന പ്രമേയത്തിൽ ന്യൂഏജ് ഇന്ത്യ ഫോറം സാംസ്കാരികോൽസവം സംഘടിപ്പിച്ചു. മണ്ണിെൻറയും മനുഷ്യെൻറയും അതിജീവനത്തിെൻറ രാഷ്ട്രീയമാണ് വേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു. മുന്നാർ, ആതിരപ്പള്ളി, വാഗമൺ തുടങ്ങിയ വിഷയങ്ങളിൽ കാര്യക്ഷമമായ പാരിസ്ഥിതിക ആഘാതപഠനം ഉണ്ടാവേണ്ടതുണ്ടെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.പി റഹിം അധ്യക്ഷത വഹിച്ചു. ഇൻറർനാഷനൽ ഇന്ത്യൻ ഓപ്പൺ സ്കൂൾ ഹെഡ്മാസ്റ്റർ ജോയ് പോൾ ഉദ്ഘാടനം ചെയ്തു.
മുസാഫിർ, വി.കെ റഉൗഫ്, കെ.ടി.എ മുനീർ, ഗോപി നെടുങ്ങാടി, മാരിയത്ത് സക്കീർ, ഗഫൂർചാലിൽ, വഹാബ് പറവൂർ, മുഹമ്മദലി കോട്ട, സലിം തറയിൽ, സത്താർ കണ്ണൂർ, സലിം വധുവായി, നജുമുദ്ദീൻ എന്നിവർ ആശംസ നേർന്നു. സെക്രട്ടറി ഫിറോസ് കരുനാഗപ്പള്ളി സ്വാഗതവും സൈതലവി കൊണ്ടോട്ടി നന്ദിയും പറഞ്ഞു. ലിയാക്കത്തലി, ഷൗക്കത്തലി, ജുനൈദ്, നാസർ കുട്ടിക്കട, ഷാജഹാൻ കരുനാഗപ്പള്ളി, റഫീക്ക്, സുൽത്താൻ, ഷാറൂഖ് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.