ജിദ്ദ: അടുത്ത തലമുറയെ ധാർമികമായും സാംസ്കാരികമായും മികവുള്ളാരാക്കാനുള്ള പ്രക്രിയകൾ വിവാഹത്തിന് ഇണയെ തെരഞ്ഞെടുക്കുമ്പോൾ തന്നെ തുടങ്ങുമെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എംഎം അക്ബർ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ 'കൺകുളിർമ നൽകുന്ന മക്കൾക്കു വേണ്ടി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1960 കളിൽ യൂറോപ്പിൽ നടന്ന ‘സെക്സ് വിപ്ലവ’ത്തിന് ശേഷം പിറന്ന തലമുറ പ്രതിസന്ധികളിൽ പതറുന്നവരായും സമൂഹത്തോട് പ്രതിബദ്ധതയില്ലാത്തവരായും ധാർമ്മിക സദാചാരമൂല്യങ്ങളില്ലാത്തവരായും മാറിയപ്പോഴാണ് 'പാരൻറിങ്' എന്ന ശാസ്ത്ര ശാഖ രൂപപ്പെട്ടത്. കുട്ടികളുടെ വ്യക്തിത്വ വികനസത്തിൽ പ്രധാന പങ്ക് മാതാപിതാക്കൾക്കാണെന്ന ഇസ്ലാമിെൻറ കാഴ്ചപ്പാട് ഇന്ന് ശാസ്ത്രവും അംഗീകരിക്കുന്നു. കുട്ടികളെ സ്നേഹിക്കേണ്ട രീതിയിൽ സ്നേഹിക്കുകയും അരുതായ്മകൾ തിരുത്തുകയും ചെയ്യുന്നതിൽ മുഹമ്മദ് നബി കാണിച്ച മാതൃക എക്കാലത്തും പ്രസക്തമാണ്.
'ബന്ധങ്ങൾ തകരാതിരിക്കാൻ' എന്ന വിഷയത്തിൽ യൂസുഫ് സ്വലാഹി പ്രഭാഷണം നടത്തി. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. എടവണ്ണ പഞ്ചായത്ത് മെമ്പറും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയും ഐന്തൂർ മഹല്ല് പ്രസിസിഡൻറുമായ വി.പി ലുഖ്‌മാൻ സന്നിഹിതനായിരുന്നു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും അമീൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.