റിയാദ്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ സന്ദർശനവും അതോടനുബന്ധിച്ച് നടക്കുന്ന ഉച്ചകോടികളുടെയും ഭാഗമായി സൗദി തലസ്ഥാന നഗരി ഒരുങ്ങി. അമേരിക്കൻ പ്രസിഡൻറിനേയും 50 ലധികം അറബ്, മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികളേയും സ്വീകരിക്കാൻ അവർ കടന്നുപോകുന്ന റോഡുകളും പാലങ്ങളും പാത വക്കിലെ പ്രധാന കെട്ടിടങ്ങളുമാണ് വർണാലകൃത രീതിയിൽ അലങ്കരിച്ചിരിക്കുന്നത്.
വിമാനത്താവളത്തിൽ നിന്ന് ഉച്ചകോടി നടക്കുന്ന ആസ്ഥാനം വരെയും വിശിഷ്ടാതിഥികൾ താമസിക്കുന്ന സ്ഥലങ്ങൾ വരെയുമുള്ള റോഡുകളും പാലങ്ങളും വർണ ബൾബുകളും അതിഥികളെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും കമാനങ്ങളും സ്ഥാപിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. റോഡിലൂടനീളം സൗദി, അമേരിക്കൻ പതാകകൾ സ്ഥാപിച്ചിട്ടുണ്ട്. സൗദിയും അമേരിക്കയും തമ്മിൽ വർഷങ്ങളായി തുടരുന്ന ബന്ധങ്ങൾ തുറന്നുകാട്ടുന്ന ഫളക്സുകൾ റൗണ്ട് എബൗട്ടിലും സിഗ്നലുകൾക്കടുത്തും ഒരുക്കിയിട്ടുണ്ട്.
കനത്തസുരക്ഷ സന്നാഹങ്ങൾക്ക് നടുവിലാണ് റിയാദ് നഗരം. നാലുറോഡുകളിലെ ഗതാഗതം വരുന്ന രണ്ടുദിവസം നിയന്ത്രിക്കുമെന്ന് കഴിഞ്ഞദിവസം അധികൃതർ അറിയിച്ചിരുന്നു.
ട്രംപിെൻറ സന്ദർശനത്തിെൻറ ഭാഗമായി നടത്തപ്പെടുന്ന അസംഖ്യം സാംസ്കാരിക, കലാപരിപാടികളിൽ സൗദി ഗായകൻ റബാഹ് സഖറിെൻറയും അമേരിക്കൻ ഗായകൻ ടോബി കീത്തിെൻറയും സംഗീതനിശയാണ് പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.