തീവ്രവാദത്തെ ചെറുക്കാന്‍ റിയാദ് ആസ്ഥാനമായി അന്താരാഷ്​ട്ര കേന്ദ്രം പ്രവർത്തനമാരംഭിച്ചു

റിയാദ്: തീവ്രവാദത്തെ ചെറുക്കാന്‍ അന്താരാഷ്​ട്ര വേദിക്ക് സൗദി തലസ്ഥാനത്ത് തുടക്കം കുറിച്ചു. ഗ്ലോബൽ സ​​െൻറർ ഫോർ ​േകാമ്പാറ്റിങ്ങ്​ എക്​സ്​ട്രിമിസം എന്ന പേരിലുള്ള കേന്ദ്രത്തി​​​െൻറ ഉദ്ഘാടനം അമേരിക്കന്‍ പ്രസിഡൻറി​​​െൻറ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകിയാണ് നടന്നത്. റിയാദില്‍ ചേര്‍ന്ന അറബ്, ഇസ്​ലാമിക്​, അമേരിക്കന്‍ ഉച്ചകോടിക്ക് ശേഷം 55 രാഷ്​ട്രങ്ങളുടെ പ്രതിനിധികളെ സാക്ഷി നിര്‍ത്തി ഡോണള്‍ഡ് ട്രംപും സല്‍മാന്‍ രാജാവും ചേര്‍ന്നാണ് സ​​െൻറര്‍ ലോകത്തിന് സമര്‍പ്പിച്ചത്.

അതിനൂതന സാങ്കേതിതവിദ്യയുടെ സഹായത്തോടെയാണ് തീവ്രവാദ ചിന്തകളെ നിര്‍മാർജനം ചെയ്യാനുള്ള സംവിധാനം പ്രവര്‍ത്തിക്കുക. മുഖ്യമായും നാല് ലക്ഷ്യങ്ങള്‍ക്കാണ് സ​​െൻറര്‍ ആരംഭിച്ചിട്ടുള്ളതെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. തീവ്രവാദ ചിന്തകളെ പ്രതിരോധിക്കല്‍, തീവ്രവാദത്തിനെതിരെ ബോധവത്കരണം നടത്തല്‍, തീവ്രവാദത്തെ നേരിടല്‍, തീവ്രവാദത്തിനെതിരെ വിവിധ രാഷ്​്ട്രങ്ങളുടെയും വേദികളുടെയും സഹകരണം ഉറപ്പുവരുത്തല്‍ എന്നിവയാണ് സ​​െൻററിന്‍െറ ലക്ഷ്യങ്ങള്‍. തീവ്രവാദം പകര്‍ച്ചവ്യാധി പോലെ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കേന്ദ്രം അനിവാര്യമാണെന്ന് തിങ്കളാഴ്ച നടന്ന സൗദി മന്ത്രിസഭ യോഗത്തില്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കി.

ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള വിവിധ ഭാഷകളില്‍ തീവ്രവാദ ചിന്തകള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കാന്‍ പുതിയ സംവിധാനത്തിന് സാധിക്കും. തീവ്രവാദ ചിന്തകള്‍ പ്രചരിക്കുന്നത് ദിനേന നിരീക്ഷിക്കാനും ഇതി​​​െൻറ വ്യാപ്തിയെക്കുറിച്ച് വാരാന്ത, മാസാന്ത റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും സ​​െൻററില്‍ സംവിധാനമുണ്ട്. തീവ്രവാദ സാധ്യതയുള്ള സൈറ്റുകള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ എന്നി ഇല്ലാതാക്കാനും ഇതിന്‍െറ ഡിജിറ്റല്‍ സ്രോതസ്സ് തകര്‍ക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. റിയാദില്‍ ആരംഭിച്ച സ​​െൻററി​​​െൻറ പ്രവര്‍ത്തനം ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിലേക്ക്  വ്യാപിപ്പിക്കാനും പരമാവധി രാജ്യങ്ങളെ ഈ സംരഭത്തില്‍ പങ്കാളികളാക്കാനും സൗദിക്ക് പദ്ധതിയുണ്ട്. 200 ഐ.ടി എൻജിനീയര്‍മാരും 2000 തൊഴിലാളികളും ഒരു മാസത്തെ തീവ്രപരിശ്രമ ഫലമായാണ് സംവിധാനം വികസിപ്പിച്ചെടുത്തതെന്ന് സൗദി അധികൃതര്‍ വിശദീകരിച്ചു.

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.