സൗദിയിലേക്ക് വിസ അനുവദിക്കുന്നതില്‍ 29 ശതമാനം കുറവ്

റിയാദ്: സൗദി സ്വകാര്യ മേഖലയിലേക്ക് വിദേശത്തുനിന്നുള്ള റിക്രൂട്ടിങിന് വിസ അനുവദിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം 29 ശതമാനം കുറവു വന്നതായി തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രാലയത്തി​​​െൻറ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യം നടപ്പാക്കിവരുന്ന ഊർജിത സ്വദേശിവത്കരണത്തി​​​െൻറ ഭാഗമായാണ് വിസ അനുവദിക്കുന്നതില്‍ ഗണ്യമായ കുറവു വന്നത്. 2015 ല്‍ 20 ലക്ഷം പേരെ വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്തപ്പോള്‍ 2016 ല്‍ അത് 14 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 
അതേസമയം സൗദി സര്‍ക്കാര്‍ മേഖലയിലേക്കും വീട്ടുവേലക്കാരെയും റിക്രൂട്ട് ചെയ്യുന്നതില്‍ വര്‍ധനവാണ് അനുഭവപ്പെട്ടത്. സര്‍ക്കാര്‍ മേഖലയിലേക്കുള്ള റിക്രൂട്ടിങ് 2016ല്‍ 81 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2015ല്‍ 79,000 പേരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്തപ്പോള്‍ 2016ല്‍ അത് 143,000 പേരായി വര്‍ധിച്ചിട്ടുണ്ട്. വീട്ടുവേലക്കാരുടെ റിക്രൂട്ടിങിലും 18 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന്​ കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയതാണ് ഈ പ്രവണതക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.