റിയാദ്: കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിനടുത്ത് ഖത്തീഫിൽ വീണ്ടും ആക്രമണം. പട്രോൾ സംഘത്തിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവാമിയയിൽ നഗര നവീകരണം നടക്കുന്ന അൽ മസൂറയിൽ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. മേജർ താരിഖ് ബിൻ അബ്ദുല്ലത്തീഫ് അൽ അല്ലാഖി എന്ന ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ സമാനമായ ആക്രമണങ്ങൾ ഇൗ മേഖലയിൽ നടന്നിരുന്നു. വികസന പ്രവർത്തനം നടക്കുന്ന മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനിക സംഘത്തിന് നേരെ റോക്കറ്റ് െപ്രാപ്പൽഡ് ഗ്രനേഡും ഉപയോഗിക്കപ്പെട്ടു. ഇതേ തുടർന്ന് കനത്ത സൈനിക കാവലിലാണ് പ്രദേശം. അവാമിയയിലെ ഒരു ഗ്രാമത്തിൽ രണ്ടുവർഷം മുമ്പ് ഭീകരർക്കെതിരെ നടന്ന സൈനിക നടപടിയിൽ മേജർ അല്ലാഖിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇൗ സംഭവത്തിൽ നാലു ഭീകരർ കൊല്ലപ്പെടുകയും ചെയ്തു. പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന അല്ലാഖി വീണ്ടും സർവീസിൽ തിരിച്ചെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.