റിയാദ്: സൗദിക്കും ഈജിപ്തിനുമിടക്ക് ചെങ്കടലിലുള്ള തിറാന്‍, സനാഫീര്‍ ദ്വീപുകളുടെ ഉടമസ്ഥാവകാശം സൗദിക്ക്വിട്ടുകൊടുക്കാനുള്ള തീരുമാനം ഈജിപ്ത് പാര്‍ലമെൻറ് ഞായറാഴ്ച അംഗീകരിച്ചു. അതേസമയം മേഖലയിലെ സുരക്ഷയും നാവിക നീക്കങ്ങളും നിരീക്ഷിക്കുന്നതില്‍ ഈജിപ്തിന് പങ്കുണ്ടായിരിക്കുമെന്ന് പാര്‍ലമെൻറിെൻറ റിപ്പോര്‍ട്ടില്‍ പറയുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സല്‍മാന്‍ രാജാവിെൻറ ഈജിപ്ത് സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് ദ്വീപുകളുടെ ഉടമാവകാശം സൗദിക്ക് കൈമാറുന്നത്. ഈ ദ്വീപുകളെ ഉള്‍പ്പെടുത്തി സൗദിക്കും ഈജിപ്തിനുമിടക്ക് ചെങ്കടലിന് മുകളിലൂടെ പാലം നിര്‍മിക്കാനുള്ള പദ്ധതിക്കും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്. ദ്വീപുകളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനെക്കുറിച്ച ഞായറാഴ്ച ഈജിപ്ത് പാര്‍ലമെൻറ് ചര്‍ച്ച ചെയ്തിരുന്നു. മേഖലയുടെ സുരക്ഷയും തന്ത്രപ്രധാന പ്രദേശവും പരിഗണിച്ചും സുരക്ഷ കണക്കിലെടുത്തും മേല്‍നോട്ടത്തിന് ഈജിപ്തിന് അവകാശമുണ്ടായിരിക്കുമെന്നാണ് ‘ജൂണ്‍ 2017 റിപ്പോര്‍ട്ട്’ എന്ന പേരില്‍ പാര്‍ലമെൻറ് അംഗീകരിച്ച രേഖയില്‍ പറയുന്നത്. കൂടാതെ ഈജിപ്ത് പൗരന്മാര്‍ക്ക് വിസ കൂടാതെ ദ്വീപിലേക്ക് യാത്ര ചെയ്യാനും അവകാശമുണ്ടായിരിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍ വന്‍ കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂറ്റന്‍ കടല്‍പാലമാണ് പദ്ധതി യാഥാര്‍ഥ്യമായാല്‍ നിലവില്‍ വരിക. ആഫ്രിക്കന്‍ വന്‍കരയിലെ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ അനുഗ്രമായിത്തീരും ചെങ്കടല്‍ പാലം പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.