ജിദ്ദ: സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ ഹസന്‍ അല്‍ബഷീറിന് ജിദ്ദയില്‍ സ്വീകരണം നല്‍കി. ഉംറ നിര്‍വഹിക്കാനത്തെിയതായിരുന്നു അദ്ദേഹം.
ജിദ്ദ വിമാനത്താവളത്തിലത്തെിയ സുഡാന്‍ പ്രസിഡന്‍റിനെ ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ്, ജിദ്ദ മേയര്‍ ഡോ. ഹാനി അബൂറാസ്, മേഖല പൊലീസ് മേധാവി ജനറല്‍ അബ്ദുല്‍ വഹാബ് അല്‍അസീരി, മേഖല റോയല്‍ പ്രോട്ടോകാള്‍ ഓഫീസ് മേധാവി അഹ്മദ് ബിന്‍ ദാഫിര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. പിന്നീട് സുഡാന്‍ പ്രസിഡന്‍റ് മക്കയിലത്തെി ഉംറ നിര്‍വഹിച്ചു. മസ്ജിദുല്‍ഹറാം സുരക്ഷസേന മേധാവി കേണല്‍ മുഹമ്മദ് ബിന്‍ വസല്‍ അല്‍അഹ്മദി, ഹജ്ജ് ഉംറ സേനാ മേധാവി ജനറല്‍ അബ്ദുല്ല അല്‍ഗഫീസ്, ഇരുഹറം കാര്യാലയ അധികൃതര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.