ജിദ്ദ: സൗദിയില്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കി സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍േറതാണ് ഉത്തരവ്. സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിരീക്ഷണ നിയമത്തിന്‍െറ ഭാഗമായാണ് തീരുമാനം. പ്രധാനമായും റസ്റ്റൊറന്‍റുകള്‍, ബൂഫിയകള്‍, സ്കൂളുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാളുകള്‍ എന്നിവയിലും ഇനിമുതല്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമായിരിക്കും. ദൃശ്യങ്ങളും ശബ്ദവും മറ്റും കൃത്യമായും സൂക്ഷ്മമായും അതിവേഗവും റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന സമ്പൂര്‍ണ സംവിധാനമായിരിക്കണം സ്ഥാപിക്കേണ്ടതെന്നും നിര്‍ദേശമുണ്ട്.
ക്യാമറകള്‍ സ്ഥാപിക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ളെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉന്നത സാങ്കേതിക വിദ്യകളോടുകൂടിയ ക്യാമറകളും കണ്‍ട്രോള്‍ സിസ്റ്റവും മറ്റു അനുബന്ധ സൗകര്യങ്ങളോടുകൂടിയ സമ്പൂര്‍ണ നിരീക്ഷണ സംവിധാനമാണ് സ്ഥാപിക്കേണ്ടത്. ദൃശ്യങ്ങള്‍ നേരിട്ട് അപ്പപ്പോള്‍ പകര്‍ത്താനും കൈമാറാനും കഴിയുന്ന തരത്തിലുള്ള അത്യാധുനിക സാങ്കേതിക വിദ്യയോട് കൂടിയതായിരിക്കണം ക്യാമറകള്‍. ഓരോ ക്യാമറയും സെക്കന്‍റില്‍ 30 ല്‍ കുറയാത്ത ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ളതായിരിക്കണം. ക്യാമറകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തീയതി, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്താന്‍ സംവിധാനം വേണം. ഇതിന്‍െറ അടിസ്ഥാനത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളും ശബ്ദവും കണ്ടത്തൊനുള്ള സംവിധാനമുള്ളവയും ആയിരിക്കണം. ക്യാമറയുടെയും സെന്‍ട്രല്‍ സിസ്റ്റത്തിന്‍െറയും മറ്റും അറ്റകുറ്റപ്പണികള്‍ക്ക് സൗദിയിലെ അംഗീകൃത സുരക്ഷ നിരീക്ഷണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
പുതിയ നിര്‍ദേശമനുസരിച്ച് സുരക്ഷാ പ്രാധാന്യള്ളവയെന്ന് കരുതപ്പെടുന്ന മേഖലകളില്‍ മാത്രമല്ല രാജ്യത്തെ മുഴുവന്‍ വ്യാപാര കേന്ദ്രങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കച്ചവട സ്ഥാപനങ്ങളിലുമടക്കം ഏതാണ്ടെല്ലാ സ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.