റെഡ്സീ സ്പൈസ് ചലഞ്ച്  കാര്‍ണിവല്‍ അരങ്ങേറി

ജിദ്ദ: റെഡ് സീ യൂത്ത് അസോസിയേഷന്‍ ഡബിള്‍ ഹോഴ്സ് ‘സ്പൈസ് ചലഞ്ച്’ സംഘടിപ്പിച്ചു. തത്സമയ പാചക മത്സരം ജിദ്ദ ഉസ്ഫാന്‍ റോഡിലുള്ള അല്‍ശറഫ് വില്ലയിലാണ് നടന്നത്. പാചകത്തിന് വേണ്ട മുഴുവന്‍ സാധന സാമഗ്രികളും ഒരുക്കിയ ഗ്രോസറി സ്റ്റാള്‍ സീസണ്‍ റെസ്റ്റോറന്‍റ് എം.ഡി സക്കീര്‍ ടീമുകള്‍ക്കായി തുറന്നു കൊടുത്തു. 
പാചക മത്സരം നടന്‍ മാമുക്കോയ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം  ചെയ്തു. തമിഴ് നടന്‍ ആര്യയും ആശംസ അര്‍പ്പിച്ചു.മത്സരത്തില്‍ ടീം ഡെസ്റ്റിനി ഒന്നാം സ്ഥാനം നേടി. ടീം പപ്പായക്കാണ് രണ്ടാം സമ്മാനം. മൂന്നാം സ്ഥാനം ടീം കൂട്ടത്തിന്. 
പരിപാടിയോടനുബന്ധിച്ചു മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വിവിധ മത്സരങ്ങള്‍ ഒരുക്കിയിരുന്നു. കോറിയോഗ്രാഫര്‍ അന്‍ഷിഫ് അബൂബക്കറിന്‍െറ നേതൃത്വത്തില്‍ 40ഓളം കലാകാരന്മാര്‍ അണിനിരന്ന ഫ്ളാഷ് മോബും അരങ്ങേറി. 
പ്രസിഡന്‍റ് പി.കെ. സയിദ്, ജനറല്‍ സെക്രട്ടറി കെ.ടി. ജുനൈസ്, പ്രോഗ്രാം കണ്‍വീനര്‍ റോഷന്‍ മുസ്തഫ, മുഹമ്മദ് റാസി, മുഹമ്മദ് ബിലാല്‍, സമീര്‍ മാട്ടുമത്തൊടി,  മുബഷിര്‍ അലി, ഫാബിദ് അലി, കെ. സാജിദ്, ലുലു സൈനി, മുസ്തഫ കുന്നുംപുറം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 
ഫാമിലി വിഭാഗം പരിപാടികള്‍ക്ക് ഷഹീബ വി.കെ, ഷെറിനാ ഹൈദര്‍, ആമിസ് ലൈല, റംഷിയ പി, ജോഷ്ന ഫാബിദ്, ഷാനിബ എം പി, ഹസ്ന സമീര്‍, സബീല ഷാനി, ഷൈനി സാജിത്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലിന്‍ഷാ റിയാസ് അവതാരക ആയിരുന്നു.
 
Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.