അബ്ഹ ടൂറിസം ഫെസ്​റ്റിവൽ:  ഉദ്​ഘാടനച്ചടങ്ങിൽ പ്രമുഖരെത്തും

അബ്ഹ: അബ്ഹ അറേബ്യൻ ടൂറിസം തലസ്ഥാനം 2017 പരിപാടികൾ അസീർ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ഖാലിദ്  ചൊവാഴ്ച ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ദേശീയ ടൂറിസം പുരാവസ്തു വകുപ്പ് മേധാവി അമീർ സുൽത്താൻ ബിൻ സൽമാൻ, അമീറുമാർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ടൂറിസം മന്ത്രിമാർ, അറേബ്യൻ ടൂറിസം ഓർഗനൈസേഷൻ മേധാവി ഡോ. ബന്ദർ അൽഫുഹൈദ്, അറബ് ലോകത്തെ പ്രശസ്ത ചിന്തകന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. 
ആഘോഷ പരിപാടിയോടനുബന്ധിച്ച് ഒരുക്കുന്ന  എക്സിബിഷൻ മേഖല ഗവർണറും ടൂറിസം വകുപ്പ് മേധാവിയും ചേർന്ന് ഉദ്ഘാടനം ചെയ്യും. മേഖലയിലെ വിവിധ ഗവൺമ​െൻറ്^സ്വകാര്യ വകുപ്പുകൾ പങ്കെടുക്കുന്നതാണ് പ്രദർശനം. നിരവധി കരാറുകൾ ചടങ്ങിൽ ഒപ്പുവെക്കും. മേഖലയിലെ പ്രശസ്തമായ സ്വകാര്യ മ്യൂസിയം ഉടമകളെ ആദരിക്കും. കരകൗശല വസ്തുക്കളുടെ പ്രദർശനവും ഉണ്ടാകും.
 അബ്ഹ പട്ടണത്തി​െൻറ ചരിത്രം തുറന്നു കാട്ടുന്ന സിനിമ പ്രദർശനം, ഗാനമേള, പരമ്പരാഗത കലാപരിപാടികൾ, വെടിക്കെട്ട് എന്നിവയും ഉണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനാവശ്യമായ സുരക്ഷ നടപടികൾ സ്വീകരിച്ചതായി മേഖല പൊലീസ് മേധാവി കേണൽ സ്വാലിഹ് അൽഖർസഇ പറഞ്ഞു.
ആഘോഷ പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്താനായി അസീർ മേഖല ഗവർണർ അമീറും മേഖല ടൂറിസം വികസന കമ്മിറ്റി അധ്യക്ഷനുമായ അമീർ ഫൈസൽ ബിൻ ഖാലിദ്  ബുഹൈറത്ത് സദ്ദ്, അബ്ഹ പട്ടണത്തിലെ ഹൃദയ ഭാഗങ്ങൾ എന്നിവ സന്ദർശിച്ചു.  
വിവിധ ഗവൺമ​െൻറ് വകുപ്പ് മേധാവികളും സംഘാടക സമിതി അംഗങ്ങളും സന്നിഹിതായിരുന്നു. 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.