പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ്
Posted On
date_range Updated On
date_range പൊതുപരിപാടിക്കിടെ വെടിവെപ്പ്: സൗദി യുവാവ് അറസ്റ്റില്‍
റിയാദ്: പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ് പിടിയിൽ. റിയാദിന് സമീപം അല്‍ഖർജ് പട്ടണത്തിൽ നടന്ന സാമൂഹിക പരിപാടിക്കിടെയാണ് ഇയാൾ തോക്കുമായെത്തി പരസ്യമായി വെടിയുതിർത്തത്. എന്നിട്ട് ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചു.
വിഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിൽ കുടുങ്ങിയത്. അറസ്റ്റിലായ പ്രതിയെ മേൽനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.