ജിദ്ദ: കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയിലേക്ക് ഞായറാഴ്ച മുതൽ യാത്രാ വിലക്ക് പ്രാബല്യത്തിലാകുന്ന സാഹചര്യത്തിൽ നിലവിൽ സൗദിയിലുള്ള മുഴുവൻ ഇന്ത്യൻ ഉം റ തീർഥാടകരും ശനിയാഴ്ചയോടെ മടങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. ഇവർക്ക് ആവശ് യമായ ഹെൽപ് ലൈൻ സൗകര്യം ഏർപ്പെടുത്തി മുന്നോട്ടുവന്നിരിക്കുകയാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുേലറ്റ്.
നേരത്തേ ഉംറക്കെത്തിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി തീർഥാടകരാണ് നിശ്ചയിച്ച സമയത്തിനുള്ളിൽ മടങ്ങിപ്പോകാനാവാതെ പ്രയാസപ്പെടുന്നത്. ഇൗ മാസം ഒമ്പതിന് മടങ്ങേണ്ടവരായിരുന്നു ഇവർ. എന്നാൽ, അപ്രതീക്ഷിതമായി ചില വിമാനകമ്പനികൾ സർവിസ് നിർത്തിവെച്ചതിനാൽ മറ്റു വിമാനങ്ങളിൽ അടുത്ത ആഴ്ചയിലും മറ്റുമായി നാട്ടിലേക്ക് ടിക്കറ്റ് എടുത്തു കാത്തിരുന്നവരായിരുന്നു ഇവരെല്ലാം. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശപ്രകാരം ഞായറാഴ്ച മുതൽ ഇന്ത്യയിലേക്കുള്ള മുഴുവൻ വിമാനസർവിസുകളും നിർത്തിവെക്കുന്നതിനാൽ മുഴുവൻ ഉംറ തീർഥാടകരും ശനിയാഴ്ചയോടെ സൗദിയിൽനിന്നും തിരിച്ചുപോകേണ്ടതുണ്ട്. അതിനാൽ, തീർഥാടകർ തങ്ങളുടെ ഉംറ ഏജൻസികളുമായി ബന്ധപ്പെട്ട് ശനിയാഴ്ച തന്നെ തിരിച്ചുപോക്കിനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തേണ്ടതുമുണ്ട്. തീർഥാടകർക്ക് നേരിട്ട് വിമാന കമ്പനികളിൽ ബന്ധപ്പെട്ടും സീറ്റുകൾ ഉറപ്പുവരുത്താവുന്നതാണ്. ശനിയാഴ്ച രാത്രി 11.15ന് എയർ ഇന്ത്യയുടെ 420 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ജംബോ വിമാനം ജിദ്ദയിൽനിന്ന് കോഴിക്കോട്, -ഹൈദരാബാദ്, -മുംബൈ എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തും.
കോഴിക്കോടുനിന്നും ജിദ്ദയിലേക്ക് ശനിയാഴ്ച രാവിലെ പ്രത്യേകം ചാർട്ട് ചെയ്ത ഇൻഡിഗോ വിമാനം എത്തും. അതിൽ നാട്ടിൽനിന്ന് റീഎൻട്രി വിസയുള്ളവർക്ക് വരാനാവും. അതേ വിമാനം ഉംറ തീർഥാടകരെയും മറ്റും കൊണ്ട് ജിദ്ദയിൽനിന്ന് രാത്രിയോടെ കോഴിക്കോട്ടേക്ക് തിരിച്ചുപോകും. തീർഥാടകരുടെ സഹായത്തിനായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിപുലമായ ഹെൽപ് ലൈന്‍ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത ഉംറ തീർഥാടകര്‍ക്ക് വിമാന സർവിസും മറ്റും സംബന്ധിച്ചുള്ള വിവരങ്ങളറിയാനും മറ്റുമുള്ള ആവശ്യങ്ങൾക്കാണ് ഹെൽപ് ലൈൻ സേവനം ഏർപ്പെടുത്തിയത്. മുഴുവൻ ഉംറ തീർഥാടകരും കോൺസുലേറ്റിെൻറ ഹെല്പ് ലൈനില്‍ ബന്ധപ്പെടണം.
കോവിഡ് -19 ജാഗ്രതയുടെ ഭാഗമായി സൗദിയിലേക്ക് ഉംറ തീർഥാടകർക്ക് വിലക്കേര്‍പ്പെടുത്തിയതിന് മുമ്പ് എത്തിയ ആളുകൾക്ക് വേണ്ടിയാണ് ഹെൽപ് ലൈന്‍ പ്രവർത്തിക്കുന്നത്. 00966 554404023, 00966 12 2614093 എന്നീ നമ്പറുകളിൽ നേരിട്ട് വിളിച്ചും 00966 556122301 എന്ന നമ്പറിൽ വാട്സ് ആപ്പിലൂടെയും vchaj.jeddah@mea.gov.in എന്ന ഇമെയിൽ വഴിയും 24 മണിക്കൂറും ഹെൽപ് ലൈനുമായി ബന്ധപ്പെടാവുന്നതാണെന്നും കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.