റിയാദ് – ദമ്മാം ട്രെയിന്‍  ഗതാഗതം 23 വരെ നിര്‍ത്തി

റിയാദ്: ദമ്മാം - റിയാദ് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഈ മാസം 23വരെ നിര്‍ത്തിവെച്ചു. മഴവെള്ള പാച്ചിലില്‍ പാളങ്ങള്‍ തകരുകയും ട്രെയിനപകടമുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്‍െറ തീരുമാനം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 18 പേര്‍ക്ക് പരിക്കേല്‍ക്കാനിടയാക്കിയ പാളം തെറ്റല്‍ ദമ്മാമിന് സമീപം വെച്ചുണ്ടായത്. റിയാദില്‍ നിന്ന് വ്യാഴാഴ്ച രാത്രി 9.30ന് പുറപ്പെട്ട ട്രെയിന്‍ ദമ്മാം സ്റ്റേഷന് 10 കിലോമീറ്റര്‍ അടുത്ത് പാളം തെറ്റി മറിയുകയായിരുന്നു. രാത്രിയില്‍ പെയ്ത ശക്തമായ മഴ മൂലമുണ്ടായ വെള്ളപ്പാച്ചില്‍ പാതയെ താറുമാറാക്കിയിരുന്നു. സ്ളീപ്പറുകള്‍ ഉറപ്പിച്ച മെറ്റലിളകി ഒലിച്ചുപോവുകയും പാളങ്ങള്‍ വിണ്ടുമാറുകയും ചെയ്തു. പാതുണ്ടായിരുന്ന സ്ഥലത്ത് വലിയ തോടുകള്‍ രൂപപ്പെട്ടു. എന്‍ജിനടക്കം കോച്ചുകള്‍ മറിഞ്ഞാണ് യാത്രക്കാര്‍ അപകടത്തില്‍ പെട്ടത്. ആറു ജീവനക്കാരും 193 യാത്രക്കാരുമാണുണ്ടായിരുന്നത്. ദമ്മാം സ്റ്റേഷനില്‍ നിന്ന് അടിയന്തരമായി റിസര്‍വ് ട്രെയിനയച്ച് എല്ലാവരേയും സ്റ്റേഷനിലത്തെിക്കുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഭേദമായതിനെ തുടര്‍ന്ന് എല്ലാവരേയും ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. മഴവെള്ള പാച്ചിലില്‍ താറുമാറായ പാത നന്നാക്കി പൂര്‍വസ്ഥിതിയിലത്തെിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നും പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം ഗതാഗതം പുനരാരംഭിക്കാനാണ് 23 നിറുത്തിവെച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. റിയാദില്‍ നിന്ന് ഹുഫൂഫിലേക്കും തിരിച്ചുമുള്ള സര്‍വീസ് ഞായറാഴ്ച പുനരാംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - saudi train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.