സൗ​ദി ഒ​ളി​മ്പി​ക് ക​മ്മി​റ്റി ചെ​യ​ര്‍മാ​നും കാ​യി​ക മ​ന്ത്രി​യു​മാ​യ അ​മീ​ർ അ​ബ്​​ദു​ല്‍ അ​സീ​സ് ബി​ന്‍ തു​ര്‍ക്കി അ​ല്‍ഫൈ​സ​ല്‍ (മ​ധ്യ​ത്ത്) ഫി​ഫ ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ദോ​ഹ​യി​ലെ അ​ല്‍ ​െബ​യ്ത് സ്​​റ്റേ​ഡി​യം സ​ന്ദ​ര്‍ശി​ച്ച​പ്പോ​ൾ 

സൗ​ദി കാ​യി​ക​മ​ന്ത്രി ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ചു

ദോ​ഹ: കാ​യി​ക സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കി സൗ​ദി ഒ​ളി​മ്പി​ക് ക​മ്മി​റ്റി ചെ​യ​ര്‍മാ​നും കാ​യി​ക മ​ന്ത്രി​യു​മാ​യ അ​മീ​ർ അ​ബ്​​ദു​ല്‍ അ​സീ​സ് ബി​ന്‍ തു​ര്‍ക്കി അ​ല്‍ഫൈ​സ​ല്‍ ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ചു.

ഖ​ത്ത​ര്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് ജൂ​ആ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി ദോ​ഹ​യി​ല്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ക്ല​ബ് ലോ​ക​ക​പ്പി​െൻറ ഫൈ​ന​ൽ മ​ത്സ​രം കാ​ണാ​നു​ള്ള ശൈ​ഖ് ജൂ​ആ​െൻറ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് സൗ​ദി കാ​യി​ക​മ​ന്ത്രി ദോ​ഹ​യി​ലെ​ത്തി​യ​ത്. സൗ​ദി​യു​ടെ​യും ഖ​ത്ത​റി​െൻറ​യും ഒ​ളി​മ്പി​ക് ക​മ്മി​റ്റി​ക​ള്‍ ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​െൻറ വ​ഴി​ക​ള്‍ ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു.

ഖ​ത്ത​ര്‍ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​െൻറ ആ​സ്ഥാ​ന​വും സൗ​ദി മ​ന്ത്രി സ​ന്ദ​ര്‍ശി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 2022 ഫി​ഫ ലോ​ക​ക​പ്പ് സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലൊ​ന്നാ​യ അ​ല്‍ ​െബ​യ്ത് സ്​​റ്റേ​ഡി​യം സ​ന്ദ​ര്‍ശി​ച്ച സൗ​ദി മ​ന്ത്രി സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ലെ​ഗ​സി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഹ​സ​ന്‍ അ​ല്‍ ത​വാ​ദി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ന്‍ഫാ​ൻ​റി​നോ​യെ ക​ണ്ട അ​മീ​ർ അ​ബ്​​ദു​ല്‍ അ​സീ​സ് ബി​ന്‍ തു​ര്‍ക്കി അ​ല്‍ഫൈ​സ​ല്‍ ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​െൻറ സം​ഘാ​ട​ന​ത്തെ പ്ര​ശം​സി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.