സൗദിയിലേക്കുള്ള സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം; സഹായവുമായി ഇറാം ഗ്രൂപ്പ്

ദമ്മാം: പുതുതായി തൊഴിൽ വിസയിൽ സൗദിയിലേക്ക് വരുന്നവർക്ക് സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം നിർബന്ധമാക്കിയതോടെ ഇതിനുള്ള വഴിയറിയാതെ കുഴങ്ങുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കാൻ സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പ് രംഗത്ത്​.

പുതിയ നിയമം പ്രാബല്ല്യത്തിൽ വന്നതായി ഡൽഹിയിലെ സൗദി എംബസി കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു. 2023 ജൂൺ ഒന്ന് മുതൽ സൗദി അറേബ്യയിലേക്ക് പതിനഞ്ചിലധികം ടെക്നിക്കൽ ട്രേഡിലേക്ക്‌ വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ അംഗീകൃത സ്കിൽ വെരിഫിക്കേഷൻ സെന്ററിൽ പോയി പ്രഫഷണൽ അക്രെഡിറ്റേഷൻ സർട്ടിഫിക്കറ്റ് നേടണമെന്ന് റോയൽ സൗദി എംബസി ഇന്ത്യയിലുള്ള എല്ലാ അംഗീകൃത റിക്രൂട്ടിംഗ് എജൻസികൾക്കും അറിയിപ്പ് നൽകിയിരുന്നു.

സൗത്ത് ഇന്ത്യയിൽ കേരളത്തിലെ ഇറാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള എസ്​പോയർ അക്കാദമിയിൽ നിലവിൽ അഞ്ചു ട്രേഡുകൾക്ക് എസ്​.വി.പി നടത്താൻ അംഗീകാരം ലഭിച്ചിട്ടുണ്ട്​. പ്ലംബിംങ്, വെൽഡിങ്, ഇലക്ട്രീഷൻ, ഓട്ടോമോട്ടീവ് ഇലക്ട്രീഷൻ, എസ്​.വി.എ.സി തുടങ്ങിയ ട്രേഡുകളില്‍ നിലവില്‍ എസ്പോയര്‍ അക്കാദമിയില്‍ PAC SVP ട്രേഡ് ടെസ്റ്റ് നടത്താവുന്നതാണ്.

സ്കിൽ ടെസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് www.eramskills.in എന്ന വെബ്സൈറ്റിലൂടെയോ അല്ലെങ്കിൽ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസിയുമായോ ബന്ധപ്പെടാവുന്നതെന്ന് ഇറാം ഗ്രൂപ്പ് അധികൃതർ അറിയിച്ചു.

14 ഓളം രാജ്യങ്ങളിലായി 30 ലധികം കമ്പനികളും 150ൽ പരം ഓഫീസുകളുമുള്ള ഇറാം ഗ്രൂപ്പ് (ഇറാം ടെക്‌നോളജീസ്) കേന്ദ്ര സർക്കാരിന്റെ NSDC നോൺ ഫണ്ടിംങ് പാർട്ടനർ ആണ്. കൂടാതെ കേരള സർക്കാരിന്റെ KASE, ASAP തുടങ്ങിയ സ്ഥാപനങ്ങളുടെ നൈപുണ്യ വികസന ട്രെയിനിങ് ആൻഡ് ഓപ്പറേറ്റിംങ്‌ പാർട്ടണറും കൂടിയാണ്ണ്. നിലവിൽ ഇറാം സ്‌കിൽസിനു തൃശൂർ ജില്ലയിലെ കുന്നംകുളത്തു അസാപ് CSP, അങ്കമാലിയിലെ എസ്​പോയർ എന്നീ രണ്ടു സ്ഥാപനങ്ങളാണ് ഉള്ളത്. കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവും, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് - ഇൻഡോ അറബ് കോ ചെയർമാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ആണ് സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ്പിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ.

Tags:    
News Summary - Saudi Skill Verification Program; Iram Group with help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.